News & Views

ജനലക്ഷങ്ങള്‍ സാക്ഷി, വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.

Dhanam News Desk

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതിയ സര്‍ക്കാര്‍ ചുമതലയേല്ക്കുന്നത് കാണാന്‍ എത്തിയത്. 21 അംഗ മന്ത്രിസഭയാണ് വിടിയുടെ നേതൃത്വത്തില്‍ ചുമതലയേറ്റത്.

വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ വി.ഡി. സതീശന് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ പ്രമുഖ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഐഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT