രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ 'അരിസോ' വിപണിയിലെത്തിച്ച് വി-ഗാര്‍ഡ്. സ്‌ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്‌നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത.
വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാര്‍ വഴി തത്സമയം അറിയിക്കുന്ന സ്മാര്‍ട്ട് ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവും ഇതിലുണ്ട്. നിക്കല്‍ സമ്പുഷ്ടമായ ഇന്‍കോളോയ് 800 ഹീറ്റിംഗ് എലമെന്റും ഇനാമല്‍ കോട്ടിങ് നല്‍കിയ ഇന്നര്‍ ടാങ്ക് വേഗത്തിലുള്ള ചൂടാക്കലും ദീര്‍ഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫിനിഷ് വാട്ടര്‍ ഹീറ്റര്‍ അവതരിപ്പിക്കുന്നതിലൂടെ ഈ വിഭാഗത്തില്‍ പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine