വൈബ് 9 ആഭരണങ്ങള്‍ ചലച്ചിത്രതാരം നമിത പ്രമോദ് പുറത്തിറക്കുന്നു. 
News & Views

സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ ചരിത്രനിമിഷം; 9K ഗോള്‍ഡിന് പുതിയ മുഖമായി വൈബ് 9

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്ത കേരളത്തിലെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറായ KJIF 2026ല്‍ വച്ചായിരുന്നു VIBE 9ന്റെ ഗ്രാന്‍ഡ് ലോഞ്ച്.

Dhanam News Desk

സ്വര്‍ണവില ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനിടെ, കുറഞ്ഞ ബജറ്റില്‍ സ്വര്‍ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ 9K ഗോള്‍ഡ് ആഭരണങ്ങള്‍ ശ്രദ്ധേയമാകുന്നു. പുതിയ തലമുറയുടെ ജീവിതശൈലിയെ മുന്‍നിര്‍ത്തി രൂപകല്പന ചെയ്ത വൈബ് 9 (VIBE 9) ഇന്ത്യയിലെ ആദ്യ 9K ബ്രാന്‍ഡായി അവതരിപ്പിക്കപ്പെട്ടു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്ത കേരളത്തിലെ ഏറ്റവും വലിയ ആഭരണ വ്യാപാരമേളയായ കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറായ KJIF 2026ല്‍ വച്ചായിരുന്നു വൈബ് 9ന്റെ ഗ്രാന്‍ഡ് ലോഞ്ച്. ചലച്ചിത്രതാരം നമിത പ്രമോദ് ആണ് ബ്രാന്‍ഡ് അംബാസഡര്‍.

മലപ്പുറം ഇന്‍കെല്‍ ഗ്രീന്‍സില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്സ്റ്റോണ്‍ വെഞ്ച്വേഴ്സ് എന്ന സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമാണ് വൈബ് 9 വിപണിയിലെത്തിച്ചിരിക്കുന്നത്. ആഭരണ വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ പാരമ്പര്യം ക്യാപ്സ്റ്റോണ്‍ ഗ്രൂപ്പിനുണ്ട്.

കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലൈറ്റ് വെയ്റ്റ്, ട്രെന്‍ഡി, നിത്യോപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് വൈബ് 9 അവതരിപ്പിക്കുന്നത്. യുവതലമുറയുടെ ജീവിതശൈലിയെയും ഫാഷന്‍ സമീപനത്തെയും മുന്‍നിര്‍ത്തി രൂപകല്പന ചെയ്ത ശേഖരങ്ങളാണ് ബ്രാന്‍ഡിന്റെ പ്രത്യേകത. വൈബ് 9ന്റെ പുതിയ ഇ-കൊമേഴ്സ് വെബ്‌സൈറ്റും അവതരിപ്പിച്ചു.

ചടങ്ങില്‍ കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുള്‍ നാസര്‍, ക്യാപ്സ്റ്റോണ്‍ വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ ആനടിയന്‍, ഡയറക്ടര്‍മാരായ അഹമ്മദ് പൂവില്‍, അബ്ദുള്‍ ലത്തീഫ് പൂവില്‍, അജീഷ്, സിഇഒ രാഹുല്‍ തുടങ്ങിയവരും പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT