വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെയിലെ കോടതി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്.
വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടി രൂപയിലേറെ വിലമതിക്കുന്ന ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഒപ്പം
ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനെതിരെ മല്യ സമര്‍പ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്.
എസ്ബിഐയുടെ കീഴിലുള്ള 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 9,000 കോടിയിലധികം രൂപ കുടിശ്ശികയുണ്ട് മല്യയ്ക്ക്. ലോകമെമ്പാടുമുള്ള മല്യയുടെ സ്വത്തുക്കളെ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് ഇഡിയെ സമീപിക്കാന്‍ ഈ കണ്‍സോര്‍ഷ്യത്തിന് കഴിയും.
Read DhanamOnline in English
Subscribe to Dhanam Magazine