News & Views

ഇങ്ങനെയൊന്ന് ഇതാദ്യം! 16.95 മീറ്റര്‍ റെക്കോഡ് ഡ്രാഫ്റ്റുമായി എം.എസ്.സി വിര്‍ജീനിയ, വിഴിഞ്ഞത്തിന്റെ സ്വാഭാവിക ആഴത്തിന്റെ കരുത്തെന്ന് വിദഗ്ധര്‍

16.5 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞത്തെത്തിയത്

Dhanam News Desk

മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.16.95 മീറ്റര്‍ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്‌നര്‍ കപ്പലിനെ കൈകാര്യം ചെയ്‌തെന്ന റെക്കോഡാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പല്‍ എം.സ്.സി വിര്‍ജിനിയ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്നും സ്‌പെയിനിലേക്ക് മടങ്ങി. കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പ് വരെയുള്ള ഉയരമാണ് ഡ്രാഫ്റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അദാനി മുന്ദ്ര തുറമുഖത്ത് നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോള്‍ 16 മീറ്റര്‍ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ്. ഏതാണ്ട് 5,000 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 മീറ്ററായി വര്‍ദ്ധിച്ചത്. 20 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ള തുറമുഖങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള കപ്പലുകളെ കൈകാര്യം ചെയ്യാനാവുകയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കപ്പലിന്റെ അടിത്തട്ടില്‍ നിന്ന് കടല്‍ നിരപ്പിലേക്ക് 1.7 മീറ്ററെങ്കിലും ആഴം അധികമായി വേണം. വലിയ ശേഷിയുള്ള കപ്പലുകളെ കൈകാര്യം ചെയ്യാനാകുമെന്നതിന്റെ തെളിവാണ് എം.എസ്.സി വിര്‍ജിനിയയുടെ വരവെന്നും ഇവര്‍ പറയുന്നു.

അദാനി മുന്ദ്ര തുറമുഖത്തും സമാനമായ കപ്പലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അടുത്തിട്ടുണ്ടെങ്കിലും ഡ്രഡ്ജിംഗിലൂടെയാണ് ഈ ആഴം കൈവരിക്കാനായത്. എന്നാല്‍ 18-20 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. ഇതിനു മുന്‍പ് 16.8 മീറ്റര്‍ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പല്‍. 16.5 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞത്തെത്തിയത്.

Vizhinjam Port creates history by handling a vessel with a 16.95 meter draft, setting a new record in Kerala’s maritime sector. The deep-sea port continues to strengthen its global connectivity.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT