വോഡഫോണ്‍ ഐഡിയയുടെ (Vodafone Idea) സിഇഒയായി അക്ഷയ മൂന്ദ്രയെ (Akshaya Moondra) നിയമിച്ചു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് അദ്ദേഹം. രവീന്ദര്‍ ടക്കറുടെ (Ravinder Takkar) കാലാവധി അവസാനിരിക്കെയാണ് മൂന്ദ്രയെ സിഇഒയായി നിയമിച്ചിത്. ആഗസ്റ്റ് 18 നാണ് രവീന്ദര്‍ ടക്കറുടെ മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിക്കുന്നത്.
ടെലികോം കമ്പനിയുടെ (Telecom Company) ബോര്‍ഡ് ഇന്നലെയാണ് മൂന്ദ്രയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. അതേസമയം, മൂന്ദ്രയുടെ സ്ഥാനത്ത് ഒരു ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ കമ്പനി ഇതുവരെ നിയമിച്ചിട്ടില്ല. എംഡിയും സിഇഒയും ആയ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ടക്കര്‍ ബോര്‍ഡില്‍ നോണ്‍-എക്സിക്യൂട്ടീവ്, നോണ്‍-ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ആയി തുടരും.
ജോയിന്റ് വെഞ്ച്വര്‍ കമ്പനി നിക്ഷേപകരെ നോക്കുന്നതിനിടെയാണ് ഈ നേതൃമാറ്റം. നിക്ഷേപകരില്‍ നിന്ന് 25,000 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടക്കര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine