പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എ.ഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി. മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണ്.
എ.ഐ സാങ്കേതിക വിദ്യയും അത്യാധുനിക ലേസർ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കുവാനും രോഗിക്ക് കൂടുതൽ ആശ്വാസം പകർന്ന് വേഗത്തിൽ സുഖപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കുമെന്ന് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കൺസൾട്ടന്‍റുമായ ഡോ. ആർ. പദ്മകുമാർ പറഞ്ഞു.
ലേസർ ചികിത്സയിൽ പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും. പരമ്പരാഗത ഫിസ്റ്റുല ശസ്ത്രക്രിയയിൽ പലപ്പോഴും പേശിക്ഷതമുണ്ടാകാറുണ്ട്. വെരിക്കോസ് വെയിൻ ചികിത്സയിൽ ഏറ്റവും മികച്ച ട്രിപ്പിൾ തെറാപ്പി (ലേസർ, താക്കോൽദ്വാര ശസ്ത്രക്രിയ, സ്ക്ലീറോ) മാർഗം അവലംബിക്കുന്നതിലൂടെ രോഗം പൂർണമായും സുഖപ്പെടാനും തിരികെ വരാനുള്ള സാധ്യത ഇല്ലാതാക്കാനും കഴിയും. പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനിഡൽ സയിനസ്സ്, വെരിക്കോസ് രോഗങ്ങൾക്കുള്ള ചികിത്സയിൽ കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിനാണ് വി.പി.എസ് ലേക്‌ഷോർ ആശുപത്രി തുടക്കം കുറിച്ചിരിക്കുന്നതെന്നും ആർ. പദ്മകുമാർ പറഞ്ഞു.
രോഗികൾക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വി.പി.എസ് ലേക്‌ഷോറിൽ ലഭ്യമാക്കി വരുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, ഡോ. ഡി. മധുകർ പൈ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine