ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളായെത്തുന്നവര്‍ക്ക് ആശുപത്രിയൊന്നാകെ ഒപ്പമുണ്ടെന്ന സന്ദേശമാണ് പകര്‍ന്നു നല്കുന്നതെന്ന് എസ്.കെ അബ്ദുള്ള വ്യക്തമാക്കി.
സിഇഒ ജയേഷ് വി. നായര്‍ അധ്യക്ഷത വഹിച്ചു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലും പ്രയാസങ്ങളനുഭവിക്കുന്ന മനസുകളുണ്ടെന്നും അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അത് തുറന്നുപറയാനുള്ള അവസരം നല്‍കുകയും അത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കുകയും ചെയ്യണമെന്നതാണ് പ്രധാനമെന്ന് സൈക്യാട്രി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ജെ. സേവ്യര്‍ പറഞ്ഞു. മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. മറിയ വര്‍ഗീസ്, ജെ.എ. അജിമോന്‍, സിജി പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine