അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പായ ബെര്‍ക് ഷെയര്‍ ഹതാവേയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തു നിന്ന്, ശതകോടീശ്വരനായ വാറന്‍ ബഫറ്റ് പടിയിറങ്ങുന്നു. കമ്പനിയുടെ നോണ്‍ ഇന്‍ഷുറന്‍സ് ബിസിനസിന്റെ വൈസ് ചെയര്‍മാന്‍ ഗ്രെഗ് ആബേല്‍ പുതിയ മേധാവിയാകും.
കമ്പനിയുടെ ഇന്‍ഷുറന്‍സ് ബിസിനസിന് നേതൃത്വം നല്‍കുന്ന 69 കാരനായ അജിത് ജെയ്ന്‍ 90 കാരനായ വാറന്‍ ബഫറ്റിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പ്രായം തടസ്സമായി.
ഗ്രെഗ് ആബേലിന്റെ നിയമനം കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്‍ഷുറന്‍സ്, റെയ്ല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഊര്‍ജ വിതരണം, ഡിസ്ട്രിബ്യൂഷന്‍, ഉല്‍പ്പാദനം, റീറ്റെയ്‌ലിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പാണ് ബെര്‍ക്‌ഷെയര്‍ ഹതാവേ. കഴിഞ്ഞ അരനൂറ്റാണ്ടായി വാറന്‍ ബഫറ്റാണ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും
Read DhanamOnline in English
Subscribe to Dhanam Magazine