image credit : canva 
News & Views

രാജ്യത്തെ സമ്പത്തിന്റെ മൂന്നിലൊന്നും 185 പേരുടെ കയ്യില്‍, ആകെ ആസ്തി ₹100 ലക്ഷം കോടി; ആദ്യ പത്തില്‍ വനിതയും

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 50 ശതമാനം വര്‍ദ്ധിച്ചു

Dhanam News Desk

രാജ്യത്തെ ഏറ്റവും സമ്പന്നരായ 185 പേരുടെ ആകെ ആസ്തി 99.86 ലക്ഷം കോടി രൂപ. 100 കോടി ഡോളര്‍ ആസ്തിയെങ്കിലുമുള്ള 185 പേരുടെ പട്ടികയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് പട്ടികയില്‍ ഒന്നാമത്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സന്‍ സാവിത്രി ജിന്‍ഡാലാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച വനിത.

2022ല്‍ 142 ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 832 ബില്യണ്‍ ഡോളറായിരുന്നു. 2024ലെ റാങ്കിംഗ് പ്രകാരം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 50 ശതമാനം വര്‍ദ്ധിച്ചതായി ഫോര്‍ച്യൂണ്‍ ഇന്ത്യ-വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സ് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 33.81 ശതമാനത്തിന് തുല്യമാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത്. ശതകോടീശ്വരന്മാരുടെ ശരാശരി സമ്പത്ത് 2022ല്‍ 46,729 കോടി രൂപയില്‍ നിന്ന് 2024ല്‍ 53,978 കോടി രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ളത് തൊട്ടുപിന്നില്‍ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുമുണ്ട്. മിസ്ത്രി കുടുംബം, ശിവ് നാടാര്‍, രാധാകിഷന്‍ ദമാനി, സുനില്‍ മിത്തലും കുടുംബവും, അസിം പ്രേംജി എന്നിവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്റ്റീല്‍, വൈദ്യുതി, സിമന്റ്, അടങ്ങുന്ന മേഖലകളിലെ വമ്പന്മാരായ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഓം പ്രകാശ് ജിന്‍ഡാലിന്റെ ഭാര്യ സാവിത്രി ജിന്‍ഡാലാണ് പട്ടികയിലെ ആദ്യ പത്തിലെ വനിത. 33.06 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്നതിനൊപ്പം രാഷ്ട്രീയത്തിലും കഴിവു തെളിയിക്കാന്‍ സാവിത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT