ലോകത്ത് കോടീശ്വരന്‍മാര്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളുണ്ട്. കോടീശ്വരന്‍മാരെ സൃഷ്ടിക്കുന്ന നഗരങ്ങളുമുണ്ട്. വരുമാന വളര്‍ച്ചക്ക് അനുകൂല സാഹചര്യങ്ങളൊരുക്കി അതിസമ്പന്നരെ സൃഷ്ടിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ നഗരങ്ങള്‍ തന്നെ. സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹെന്‍ലി ആന്റ് പാര്‍ട്‌ണേഴ്‌സ്, ന്യൂ വേള്‍ഡ് വെല്‍ത്തുമായി ചേര്‍ന്ന തയ്യാറാക്കിയ ആഗോള സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ (World's Wealthiest Cities Report 2024) ന്യൂയോര്‍ക്ക് സിറ്റിക്കാണ് ആദ്യസ്ഥാനം. ഗള്‍ഫ് മേഖലയില്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നത് അബുദബിയിലാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ നഗരങ്ങള്‍ ബെംഗളുരുവും ഡല്‍ഹിയുമാണ്.
100 കോടി ഡോളര്‍ (8,500 കോടിയിലേറെ രൂപ) കൈവശമുള്ള അതി സമ്പന്നരായവരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്ക് സിറ്റിയില്‍ 3,49,500 പേരാണ് 100 കോടി ഡോളര്‍ ക്ലബ്ബില്‍ ഉള്ളത്. നഗരത്തിലെ താമസക്കാരുടെ സമ്പത്ത് യഥാര്‍ത്ഥത്തില്‍ മൂന്ന് ലക്ഷം കോടി ഡോളറാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വടക്കന്‍ കാലിഫോര്‍ണിയയിലെ ടെക് നഗരമായ ബേ ഏരിയയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 3,05,700 അതി സമ്പന്നരാണ് ഇവിടെ താമസിക്കുന്നത്. ലോകോത്തര കമ്പനികളായ എയര്‍ബിഎന്‍ബി, ആല്‍ഫബെറ്റ്, ആപ്പിള്‍, ഇന്‍ഡല്‍, മെറ്റ, നെറ്റ്ഫ്‌ളിക്‌സ്, എന്‍വിഡിയ, യൂബര്‍ തുടങ്ങിയവയുടെ ആസ്ഥാന നഗരമാണിത്.
ഏഷ്യയിലെ വലിയ സമ്പന്ന നഗരമായ ടോക്കിയോ ആണ് മൂന്നാം സ്ഥാനത്ത്. ഹിറ്റാച്ചി, മിത്‌സുബിഷി, സോണി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ ആസ്ഥാന നഗരം. അതിസമ്പന്നരുടെ എണ്ണം 2,98,300. നാലാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ 2,44,800 കോടീശ്വരന്‍മാരുടെ നഗരമാണ്.
20 വര്‍ഷം മുമ്പ് ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ താമസിച്ചിരുന്ന ലണ്ടന്‍ നഗരം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 2,27,000 അതിസമ്പന്നരാണ് നഗരത്തിലുള്ളത്. നഗരത്തിലെ കോടീശ്വരന്‍മാര്‍ ബ്രിട്ടനിലെ മറ്റു നഗരങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും മാറി താമസിച്ചതാണ് ലണ്ടന്റെ പ്രതാപം മങ്ങാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. വേബ്രിഡ്ജ്, വിര്‍ജിനിയ വാട്ടര്‍, മാര്‍ലോ തുടങ്ങിയ ബ്രിട്ടീഷ് നഗരങ്ങളിലേക്ക് വലിയ രീതിയില്‍ കുടിയേറ്റം നടന്നു. പാരീസ്, ആംസ്റ്റര്‍ഡാം, ദുബൈ, മൊണാക്കോ, ജനീവ, മിയാമി, ന്യൂയോര്‍ക്ക്, സിഡ്‌നി എന്നീ നഗരങ്ങളിലേക്കും ലണ്ടനില്‍ നിന്ന് കോടീശ്വരന്‍മാരുടെ ഒഴുക്കുണ്ടായി.
പട്ടികയില്‍ ആറാം സ്ഥാനത്ത് ലോസ് ഏഞ്ചലസ് ആണ്. 2,12,100 ആണ് അതിധനികരുടെ എണ്ണം. പാരിസ് (1,65,000) ഏഴാം സ്ഥാനത്തും സിഡ്‌നി (1,47,000) എട്ടാം സ്ഥാനത്തുമാണ്. ഹോങ്കോംഗ് (1,43,400), ബീജിംഗ് (1,25,600) എന്നീ നഗരങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതിസമ്പന്നരെ കുറിച്ചുള്ള പട്ടികയില്‍ പ്രത്യേക പരാമര്‍ശം നേടിയിട്ടുള്ള നഗരങ്ങളില്‍ ബെംഗളൂരും അബൂദബിയുമുണ്ട്. അപ്രതീക്ഷിത വളര്‍ച്ചയാണ് ഈ നഗരങ്ങളിലേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ നഗരങ്ങളില്‍ ബംഗളുരുവും ഡല്‍ഹിയുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്. 13,200 അതിസമ്പന്നരുടെ നഗരമായ ഇന്ത്യയുടെ സിലിക്കന്‍ വാലിയില്‍ ടെക് മുന്നേറ്റം തന്നെയാണ് കോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നത്. അതിവേഗ വളര്‍ച്ചയാണ് ബംഗളുരുവിന്റേതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയുടേത് ഭാവി വളര്‍ച്ചയുടെ നഗരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലോകത്തിലെ അടുത്ത അതിസമ്പന്നരുടെ ഹോട്ട്‌സ്‌പോട്ടായി വിശേഷിപ്പിക്കപ്പെടുന്നത് അബൂദബി നഗരമാണ്. 22,700 അതിസമ്പന്നര്‍ താമസിക്കുന്ന ഇവിടെ എണ്ണ വ്യാപാരം തന്നെയാണ് പ്രധാന വരുമാന സ്രോതസ്.
Read DhanamOnline in English
Subscribe to Dhanam Magazine