News & Views

ഞാൻ രാഷ്ട്രീയത്തിൽ ചേർന്നാൽ മൂന്നാം ലോകമഹായുദ്ധം നടക്കും: ഇന്ദ്ര നൂയി

Dhanam News Desk

താൻ രാഷ്ട്രീയത്തിൽ ചേർന്നാൽ ഒരു മൂന്നാം ലോകമഹായുദ്ധം തന്നെ നടന്നേക്കാമെന്ന് പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി.

സന്നദ്ധസംഘടനയായ ഏഷ്യ സൊസൈറ്റിയുടെ 'ഗെയിം ചേഞ്ചർ ഓഫ് ദി ഇയർ' പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവെയാണ് നൂയി ഇക്കാര്യം പറഞ്ഞത്.

താങ്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനെറ്റിൽ ചേരാൻ ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞതിങ്ങനെ: "ഞാൻ എന്ന വ്യക്തിയും രാഷ്ട്രീയവും ഒരിക്കലും യോജിക്കില്ല. ഞാൻ കാര്യങ്ങൾ വെട്ടിതുറന്നുപറയുന്ന ആളാണ്. ഡിപ്ലോമാറ്റിക്ക് അല്ല. നയതന്ത്രം എന്തെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ടുതന്നെ ഞാൻ രാഷ്ട്രീയത്തിൽ ചേർന്നാൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിവച്ചേക്കാം. അത് ചെയ്യരുത്."

വളരെ തമാശരൂപേണയാണ് നൂയി ഇക്കാര്യം പങ്കുവെച്ചത്.

ഒക്ടോബർ രണ്ടിന് സിഇഒ സ്ഥാനത്തുനിന്നും വിരമിച്ച നൂയി 2019 വരെ ചെയര്‍മാന്‍ ആയി തുടരും. റമോൺ ലഗ്വാർട്ടയാണ് പുതിയ സി.ഇ.ഒ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT