News & Views

പ്രീമിയം ഓഫീസ് സ്‌പേസ് ഇനി കോഴിക്കോടും, വര്‍ക്ക് സ്‌പോട്ടിന്റെ കോ-വര്‍ക്കിംഗ് സെന്റര്‍ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍

ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിന്റെ ആറാം നിലയിലാണ് പുതിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

പി.എം.ആര്‍. ഇന്‍ഫോസിന്റെ നേതൃത്വത്തിലുള്ള വര്‍ക്ക്സ്പോട്ടിന്റെ (work spot) പുതിയ കോ-വര്‍ക്കിംഗ് സെന്റര്‍ കോഴിക്കോടും. ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിന്റെ ആറാം നിലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പി.എം.ആര്‍ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും പി.എം.ആര്‍ സെഡിഫൈസിന്റെ ഡയറക്ടറുമായ അബ്ദുല്‍ ഷുക്കൂര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്ക്സ്പോട്ടിന്റെ നാലാമത്തെ കോ-വര്‍ക്കിങ് കേന്ദ്രമാണിത്. മലപ്പുറത്ത് കോ-വര്‍ക്കിംഗ് സെന്ററുകളുടെ വിജയത്തിന് ശേഷമാണ് വര്‍ക്ക് സ്‌പോര്‍ട്ട് കോഴിക്കോടെത്തുന്നത്.

പുതിയ സംരംഭങ്ങള്‍ക്കും ഫ്രീലാന്‍സ് പ്രൊഫഷണലുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് കമ്പനികള്‍ക്കും മികച്ചതും ആധുനികവുമായ ഓഫീസ് അന്തരീക്ഷം ഒരുക്കുക എന്നതാണ് വര്‍ക്ക് സ്‌പോട്ടിന്റെ ലക്ഷ്യം. മികച്ച പ്രീമിയം വര്‍ക്ക്സ്പേസ് അനുഭവത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 95 ഡെഡിക്കേറ്റഡ് ഡെസ്‌ക്കുകളും 14 പ്രൈവറ്റ് ക്യാബിനുകളും പുതിയ സെന്ററിലുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT