issacjohn.com, www.babymathew.com
News & Views

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം, ഐസക് ജോണ്‍ ചെയര്‍മാന്‍, ബേബി മാത്യു സോമതീരം പ്രസിഡന്റ്

കഴിഞ്ഞ ദിവസം ഷാര്‍ജ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ചുമതലയേറ്റത്

Dhanam News Desk

ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം. ഗ്ലോബല്‍ ചെയര്‍മാനായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഐസക് ജോണ്‍ പട്ടാണി പറമ്പിലിനെയും ഗ്ലോബല്‍ പ്രസിഡന്റായി സോമതീരം റിസോര്‍ട്ട് ചെയര്‍മാന്‍ ബേബി മാത്യു സോമതീരത്തെയും തിരഞ്ഞെടുത്തു. മൂസ കോയ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലത്ത് (ട്രഷറര്‍), ജോണി കുരുവിള (ഗ്ലോബല്‍ ഗുഡ്‌വില്‍ അംബാസിഡര്‍), ഡോ. ശശി നടക്കല്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍) എന്നിവരും 2025-27 വര്‍ഷത്തേക്ക് സംഘടനയെ നയിക്കും. കഴിഞ്ഞ ദിവസം ഷാര്‍ജ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇവര്‍ ചുമതലയേറ്റു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി വര്‍ഗീസ് പനക്കല്‍, വൈസ് പ്രഡിഡന്റുമാരായി ചാള്‍സ് പോള്‍, ഡൊമിനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇര്‍ഫാന്‍ മാലിക്, ടി.കെ. വിജയന്‍ , ആന്‍സി ജോയ് എന്നിവരെയും വൈസ് ചെയര്‍മാന്മാരായി ഷാഹുല്‍ ഹമീദ് , സി.യു. മത്തായി, സുഗതകുമാരി, കിള്ളിയന്‍ ജോസഫ്, അബ്ബാസ് ചെല്ലത്ത് എന്നിവരെയും സെക്രട്ടറിമാരായി സി.എ.ബിജു, സാം ജോസഫ്, ബിജു ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു. ജോയിന്റ് ട്രഷററായി എം.കെ. രവീന്ദ്രന്‍, വനിതാ വിഭാഗം പ്രസിഡന്റായി എസ്തര്‍ ഐസക്, സെക്രട്ടറി ആനി പല്ലിയത്ത് എന്നിവരും ട്രഷററായി ജമീല ഗുലാം , സി.എന്‍.ഇ.സിയായി അഡ്വ. സുധാകരന്‍ എന്നിവരും ചുമതലയേറ്റു.

ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നയതന്ത്ര വിദഗ്ദ്ധന്‍ ടി.പി. ശ്രീനിവാസന്‍, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, രാഷ്ട്രീയ, സാംസ്‌ക്കാരിക, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT