Image Courtesy: Canva, aai.aero/en 
Opportunities

എയർപോർട്ട്സ് അതോറിറ്റിയില്‍ നിരവധി അവസരങ്ങള്‍, പ്രായ പരിധി 18 നും 26 നും ഇടയിൽ

നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം

Dhanam News Desk

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) യില്‍ നിരവധി അവസരങ്ങള്‍. എഞ്ചിനിയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ ട്രേഡ് അപ്രൻ്റിസ് തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 18 നും 26 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യതകൾ

എ.ഐ.സി.ടി.ഇ അല്ലെങ്കിൽ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

എ.ഐ.സി.ടി.ഇ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ/ എന്‍.സി.വി.ടി സർട്ടിഫിക്കേഷൻ.

അപേക്ഷിക്കേണ്ട വിധം

1. www.nats.education.gov.in അല്ലെങ്കിൽ apprenticeshipindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. ഹോംപേജിൽ ലഭ്യമായ 'സ്റ്റുഡൻ്റ്' ടാബിൽ ക്ലിക്ക് ചെയ്യുക.

3. രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് 'സ്റ്റുഡൻ്റ് രജിസ്റ്റർ' വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക.

4. രജിസ്ട്രേഷന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് പരിശോധിക്കുക.

4. അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിച്ച് സമർപ്പിക്കുന്നതിന് മുമ്പായി എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.

5. നിങ്ങളുടെ ഇമെയിൽ ഐ.ഡിയും ഫോൺ നമ്പറും ഉപയോഗിച്ച് ഒ.ടി.പി സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കുക.

6. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കുക.

7. അപേക്ഷാ ഫോം സമർപ്പിച്ച് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു പി.ഡി.എഫ് ആയി സേവ് ചെയ്യുക, ഭാവി റഫറൻസിനായി സേവ് ചെയ്ത പി.എഡി.എഫ് പ്രിൻ്റൗട്ട് എടുക്കുക.

197 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുളളത്.

എ.എ.ഐ അപ്രൻ്റീസ് റിക്രൂട്ട്‌മെൻ്റ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലന കാലയളവിലുടനീളം പ്രതിമാസ സ്റ്റൈപ്പൻ്റ് ലഭിക്കും. വിവിധ തസ്തികകളിലേക്കുള്ള സ്റ്റൈപ്പൻഡ് തുകകൾ ഇപ്രകാരമാണ്.

ഗ്രാജ്വേറ്റ് അപ്രൻ്റിസ്: 15,000 രൂപ

ഡിപ്ലോമ അപ്രൻ്റിസ് 12,000 രൂപ

ഐ.ടി.ഐ ട്രേഡ് അപ്രൻ്റിസ്: 9,000 രൂപ

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 25, 2024 ആണ്.

ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, ഇൻ്റർവ്യൂ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT