Opportunities

മികച്ച വരുമാനം നേടാം: സ്റ്റീല്‍ റിംഗ്, ഹുക്ക് നിര്‍മാണത്തിലൂടെ

ടിഎംടി ബാറുകള്‍ ഉപയോഗിച്ചും സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചും ഹുക്കുകള്‍ നിര്‍മിക്കാം

Baiju Nedumkery

നിര്‍മാണ മേഖലയില്‍ ധാരാളമായി ആവശ്യമുള്ള ഉല്‍പ്പന്നങ്ങളാണ് റിംഗുകളും ഹുക്കുകളും. ഫാന്‍, ഷേയ്ഡ്, ഊഞ്ഞാല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹുക്കുകളും വിപണിയില്‍ ഡിമാന്റുള്ള ഉല്‍പ്പന്നങ്ങളാണ്. ടിഎംടി ബാറുകള്‍ ഉപയോഗിച്ചും സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചും ഹുക്കുകള്‍ നിര്‍മിക്കാം.

മാര്‍ക്കറ്റിംഗ്: ഹാർഡ്‌വെയർ കടകളും, കമ്പി, സിമെന്റ് വില്‍പ്പന കേന്ദ്രങ്ങളുമാണ് പ്രധാനമായും ആശ്രയിക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍. കൂടാതെ വന്‍കിട നിര്‍മാണ സൈറ്റുകളില്‍ നിന്ന് നേരിട്ട് ഓര്‍ഡറുകള്‍ സ്വീകരിക്കുകയുമാകാം.

നിര്‍മാണ രീതി: ടിഎംടി സ്റ്റീല്‍ ബാറുകളുടെ കട്ടിംഗിനും ബെന്‍ഡിംഗിനും സഹായിക്കുന്ന ചെറുകിട യന്ത്രങ്ങളാണ് ഈ സംരംഭത്തില്‍ ഉപയോഗിക്കുന്നത്. ടിഎംടി സ്റ്റീല്‍ ബാറുകള്‍ വാങ്ങി കട്ടിംഗ് യന്ത്രത്തില്‍ ആവശ്യമായ നീളത്തില്‍ മുറിച്ചെടുക്കും. 20 കമ്പികള്‍ ഒരേ സമയം മുറിച്ചെടുക്കാന്‍ കഴിയും.

തുടര്‍ന്ന് ബെന്‍ഡിംഗ് യന്ത്രത്തില്‍ ആവശ്യമായ അളവുകളില്‍ വളച്ചെടുക്കും.

മൂലധന നിക്ഷേപം: (പ്രതിദിനം 1700 റിംഗു കള്‍ വരെ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍)

കട്ടിംഗ് യന്ത്രം: 1,30,000 രൂപ

ബെന്‍ഡിംഗ് യന്ത്രം: 1,25,000 രൂപ

ആകെ: 2,55,000 രൂപ

പ്രവര്‍ത്തന വരവ് ചെലവ് കണക്ക് (പ്രതിദിനം): ടിഎംടി സ്റ്റീല്‍ ബാറുകള്‍ തൂക്ക വിലയ്ക്കാണ് വാങ്ങുന്നതും വില്‍ക്കുന്നതും.

വിപണി വിലകള്‍ ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയമാണ്. നിലവിലുള്ള വില ആധാരമാക്കിയാണ് വാങ്ങലും വില്‍പ്പനയും. റിംഗുകളാക്കി നല്‍കുമ്പോള്‍ മൂല്യവര്‍ധിത സേവനത്തിനുള്ള വേതനമാണ് ലഭിക്കുക.

വരവ്: പ്രതിദിനം 1700

റിംഗ്ത2.50 = 4250 രൂപ

ചെലവ്: തൊഴിലാളി

വേതനം 1000 രൂപ

ലാഭം: 3250 രൂപ

യന്ത്രങ്ങളും പരിശീലനവും: ടിഎംടി സ്റ്റീല്‍ റിംഗുകളുടെ നിര്‍മാണത്തിനുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍: 0485 2999990.

(പിറവം ടെക്‌നോ ലോഡ്ജ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT