image credit : canva 
Opportunities

4 ലക്ഷം ഒഴിവുകള്‍, ആരോഗ്യ മേഖലയിലും ഐ.ടി യിലും വന്‍ അവസരങ്ങള്‍, അതിവേഗ ഡിജിറ്റൽ വീസ പ്രക്രിയയുമായി ജര്‍മ്മനി

പൂർണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന വീസ അപേക്ഷാ സംവിധാനവുമായി ജർമ്മനി

Dhanam News Desk

പൂർണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന വീസ അപേക്ഷാ സംവിധാനം ആരംഭിച്ച് ജർമ്മനി. രാജ്യം നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനാണ് കോൺസുലാർ സർവീസസ് പോർട്ടൽ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം 4,00,000 തൊഴിലവസരങ്ങൾ നികത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് അറിയിച്ചു. ആരോഗ്യ മേഖല, ഐ.ടി, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ഒഴിവുകളുളളത്.

28 വിഭാഗങ്ങളിലാണ് ജർമ്മനി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ തേടുന്നത്. ഉയര്‍ന്ന ഡിമാന്‍ഡുളള വ്യവസായ മേഖലകള്‍ ഇവയാണ്.

  • ആരോഗ്യ മേഖല- നഴ്‌സുമാർ, കെയര്‍ ടേക്കേഴ്സ്, മെഡിക്കൽ ടെക്‌നീഷ്യൻമാർ

  • ടെക് & ഐടി- സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സൈബർ സുരക്ഷാ വിദഗ്ധർ, AI വിദഗ്ധർ, ഡാറ്റ അനലിസ്റ്റുകൾ

  • മാനുഫാക്ചറിംഗ്, എഞ്ചിനീയറിംഗ്- മെക്കാനിക്കൽ എഞ്ചിനീയർമാർ, ഓട്ടോമോട്ടീവ് ടെക്നീഷ്യൻമാർ, വ്യാവസായിക തൊഴിലാളികൾ

  • ലോജിസ്റ്റിക്സ്, ഗതാഗതം- ട്രക്ക് ഡ്രൈവർമാർ, വെയർഹൗസ് തൊഴിലാളികൾ, സപ്ലൈ ചെയിൻ മാനേജർമാർ

  • ഹോസ്പിറ്റാലിറ്റി, ടൂറിസം- പാചകക്കാർ, ഹോട്ടൽ മാനേജർമാർ, റസ്റ്റോറന്റ് ജീവനക്കാർ

  • വിദ്യാഭ്യാസം- തൊഴിലധിഷ്ഠിത പരിശീലകർ, ഇംഗ്ലീഷ് അധ്യാപകർ

  • നിർമ്മാണ തൊഴിലാളികൾ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ

പുതിയ ഡിജിറ്റൽ വിസ സിസ്റ്റത്തിന്റെ പ്രത്യേകതകള്‍

ജോലി, പഠന വിസകൾക്ക് 100 ശതമാനം ഓൺലൈനായി അപേക്ഷിക്കാനുളള സൗകര്യം

വീസ ഉദ്യോഗസ്ഥരുടെ അപ്പോയിന്റ്മെന്റുകൾക്കായി കാത്തിരിക്കേണ്ടതില്ല- പ്രോസസിംഗ് പ്രക്രിയ വേഗത്തില്‍

ആഗോളതലത്തില്‍ 167 വീസ ഓഫീസുകളിൽ പുതിയ സംവിധാനം ലഭ്യമാണ്

ഒന്നിലധികം വീസ വിഭാഗങ്ങൾ- തൊഴിൽ, അപ്രന്റീസ്ഷിപ്പുകൾ, കുടുംബത്തെ എത്തിക്കല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം

ഔദ്യോഗിക ജർമ്മൻ വീസ വെബ്സൈറ്റായ കോൺസുലാർ സർവീസസ് പോർട്ടല്‍ സന്ദര്‍ശിച്ച് അക്കൗണ്ട് സൃഷ്ടിച്ച് വീസകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT