Opportunities

വണ്‍ സ്‌കില്‍ റീടേക്ക്; ഐഇഎല്‍ടിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആഗ്രഹിച്ച സ്‌കോര്‍ നേടാം

നിലവില്‍ സ്‌കോര്‍ തൃപ്തികരമല്ലെങ്കില്‍ നാല് മൊഡ്യൂളുകള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പരീക്ഷയും വീണ്ടും അഭിമുഖീകരിക്കണം. ഇനി ആവശ്യമുള്ള മൊഡ്യൂളില്‍ റീട്ടേക്കാവാം.

Dhanam News Desk

ഐഇഎല്‍ടിഎസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ശ്രമത്തില്‍ തന്നെ ആഗ്രഹിച്ച സ്‌കോര്‍ ലഭിച്ചില്ലെങ്കില്‍ മെച്ചപ്പെട്ട സ്‌കോറിനായി ഇനി മുഴുവന്‍ പരീക്ഷയും വീണ്ടും അഭിമുഖീകരിക്കണ്ടേി വരില്ല. 'വണ്‍ സ്‌കില്‍ റീടേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത മൊഡ്യൂള്‍ റീടേക്ക് ചെയ്യാം, അതായത് വീണ്ടും നടത്താം.

നിലവില്‍ സ്‌കോര്‍ തൃപ്തികരമല്ലെങ്കില്‍ ലിസ്ണിംഗ്, റീഡിംഗ്, റൈറ്റിംഗ്,സ്പീക്കിംഗ് എന്നിങ്ങനെ നാല് മൊഡ്യൂളുകള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പരീക്ഷയും വീണ്ടും അഭിമുഖീകരിക്കണം. എന്നാല്‍ ഇനി ഒരു വിദ്യാര്‍ത്ഥിക്ക് അവരുടെ ബാന്‍ഡ് സ്‌കോര്‍ മെച്ചപ്പെടുത്തണമെങ്കില്‍ വീണ്ടും എല്ലാ മൊഡ്യൂകള്‍ക്കും പകരം ആവശ്യമുള്ള മൊഡ്യൂള്‍ മാത്രം നേടിയെടുത്താല്‍ മതിയാകും.

2023 മാര്‍ച്ച് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. നവംബറില്‍ ഓസ്ട്രേലിയയില്‍ 'വണ്‍ സ്‌കില്‍ റീടേക്ക്' എന്ന ഈ പരീക്ഷണ പദ്ധതി അവതരിപ്പിച്ചു. ഇത്തരം റീടേക്ക് പദ്ധതിയിലൂടെ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുന്നവര്‍ക്ക് അവരുടെ പഠനം, മൈഗ്രേഷന്‍ അല്ലെങ്കില്‍ ജോലി അപേക്ഷകള്‍ എന്നിവ ശരിയായി തിരികെ കൊണ്ടുവരാന്‍ കഴിയും.

കേരളത്തിലെ ജോലികളുടെ ശമ്പളക്കുറവ്, നല്ല ജേലിയുടെ ലഭ്യത കുറവ്, വിദേശത്തെ വിദ്യാഭ്യാസ നിലവാരം, പറനശേഷവും ചില വിദേശ രാജ്യങ്ങൡ തുടരാനുള്ള സൗകര്യം, വിദേശ രാജ്യങ്ങൡലെ ഉയര്‍ന്ന ജീവിത നിലവാരം തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒട്ടനവധി വിദ്യാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഇത്തരത്തില്‍ വിദേശത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അങ്ങേയറ്റം ഉപകാരപ്രദമാണ്.

എത്ര തവണ റീടേക്ക് തിരഞ്ഞെടുക്കാം, ഇതിനായുള്ള ചെലവ് എത്രയാണ് തുടങ്ങിയവയെ ക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തേക്ക് ജോലി ചെയ്യാനോ പഠിക്കാനോ കുടിയേറാനോ നിങ്ങളെ സഹായിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരീക്ഷയാണ് ഐഇഎല്‍ടിഎസ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT