Artificial Intelligence jobs  canva
Opportunities

നിര്‍മിത ബുദ്ധിയില്‍ ഇന്ത്യക്ക് വളരാന്‍ എളുപ്പമല്ല; ഇതാണ് കാരണം

രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം എഐ പ്രൊഷണലുകളുടെ ആവശ്യം വരും

Dhanam News Desk

നിര്‍മിത ബുദ്ധി രംഗത്ത് മുന്നേറാന്‍ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നേറ്റം അത്ര എളുപ്പമല്ലെന്നാണ് പുതിയ പഠനം കാണിക്കുന്നത്. ഈ പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യക്ക് വേണ്ടത്ര ടാലന്റ് ഇല്ല എന്നാണ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബെയിന്‍ ആന്റ് കമ്പനി (Bain & Company) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആഗോള തലത്തില്‍ മല്‍സരിക്കണമെങ്കില്‍ നിര്‍മിത ബുദ്ധിയില്‍ ഇന്ത്യ ഇനിയും നൈപുണ്യം നേടേണ്ടതുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

വേണം 10 ലക്ഷം പ്രൊഫഷണലുകള്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ലക്ഷം എഐ പ്രൊഫഷണലുകളെ ആവശ്യമായി വരും. നിലവിലുള്ള തൊഴില്‍ ശക്തിയുടെ രണ്ട് മടങ്ങെങ്കിലും വര്‍ധിച്ചാല്‍ മാത്രമേ ആഗോള തലത്തില്‍ ഇന്ത്യക്ക് മുന്‍ നിരയില്‍ എത്താന്‍ കഴിയുവെന്ന് ബെയിന്‍ ആന്റ് കമ്പനി പാര്‍ട്ണര്‍ സൈഖാത്ത് ബാനര്‍ജി ചൂണ്ടിക്കാട്ടി.

ശമ്പളത്തിലും വര്‍ധന

2027 ല്‍ ഇന്ത്യയിലെ എഐ മേഖലയില്‍ 23 ലക്ഷം തൊഴിലുകള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 10 ലക്ഷം പേരെങ്കിലും തൊഴിലില്‍ നവീകരണം നടത്തിയവരും ആകും. 2019 മുതല്‍ ഇന്ത്യയില്‍ എഐ ജോലികള്‍ വര്‍ധിക്കുന്നുണ്ടെന്നും ഈ മേഖലയിലെ ശമ്പളം 11 ശതമാനത്തോളം വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. അതേസമയം, രാജ്യത്ത് എഐയില്‍ സ്ത്രീ പ്രൊഫഷണലുകളുടെ എണ്ണം വളരെ കുറവാണെന്നും സര്‍വെയില്‍ കണ്ടെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT