Image courtesy: Canva
Opportunities

വിദേശ പഠനം സ്ഥിരതാമസത്തിനല്ലേ? 81% ഇന്ത്യൻ വിദ്യാർത്ഥികളും മടങ്ങാൻ ആഗ്രഹിക്കുന്നു

പത്തിൽ ഒൻപത് പേരും തങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായി വിദേശ പഠനത്തിന് തയാറെടുക്കുന്നവര്‍

Dhanam News Desk

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ചിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികളും (81 ശതമാനം) പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നു. ഒരു വിദേശ ബിരുദം എന്നത് മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കാനുള്ള മാര്‍ഗമായല്ല, മറിച്ച് ആഗോളതലത്തിലുള്ള പരിചയസമ്പത്ത് (Global exposure) നേടാനുള്ള ഒരു കാലഘട്ടമായാണ് ഇന്നത്തെ തലമുറ കാണുന്നതെന്ന് ഓക്സ്ഫോർഡ് ഇന്റർനാഷണൽ പുറത്തുവിട്ട സ്റ്റുഡന്റ് ഗ്ലോബൽ മൊബിലിറ്റി ഇൻഡക്സിന്റെ മൂന്നാം പതിപ്പ് വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ സ്വാധീനം കുറയുന്നു

വിദേശത്ത് പോയി പഠിക്കണമെന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയിലും വലിയ മാറ്റം ദൃശ്യമാണ്. 2025-26 കാലയളവിൽ 49 ശതമാനം വിദ്യാർത്ഥികളും വിദേശ പഠനമെന്നത് തങ്ങളുടെ സ്വന്തം തീരുമാനമാണെന്ന് വ്യക്തമാക്കുന്നു; രണ്ട് വർഷം മുൻപ് ഇത് വെറും 29 ശതമാനം മാത്രമായിരുന്നു. അതേസമയം, കുടുംബത്തിന്റെ സ്വാധീനം 60 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറയുകയും ചെയ്തു. ദക്ഷിണ, ഉത്തര ഇന്ത്യയിലെ വിദ്യാർത്ഥികളാണ് ഇക്കാര്യത്തിൽ കൂടുതൽ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു വരുന്നതായി കാണപ്പെടുന്നത്.

പത്തിൽ ഒൻപത് പേരും തങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായി വിദേശ പഠനത്തിന് തയാറെടുക്കുന്നവരാണ്. ഭൂരിഭാഗം പേരും (70%) പിജി (Postgraduate) പ്രോഗ്രാമുകളാണ് തിരഞ്ഞെടുക്കുന്നത്, അതിൽ തന്നെ ബിസിനസ് ആൻഡ് മാനേജ്‌മെന്റ് (75%) മേഖലയോടാണ് കൂടുതൽ താൽപ്പര്യം. വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ (56%), എഡ്യൂക്കേഷൻ ഏജന്റുകൾ (35%) എന്നിവയെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. വിദേശത്ത് നിന്ന് നേടിയ അറിവും നൈപുണ്യവും സ്വന്തം നാട്ടിൽ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പുതു തലമുറ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT