കമ്പനികള്‍ക്കായി മനുഷ്യവിഭവശേഷി വിട്ടുനല്‍കി, ജോലി ചെയ്ത സമയത്തിന് പണം വാങ്ങിയിരുന്ന പരമ്പരാഗത ഐടി സേവനങ്ങളുടെ സുവര്‍ണകാലം അവസാനിക്കുകയാണ്. ജനറേറ്റീവ് എഐയുടെ വരവോടെ ഇത്തരം ജോലികള്‍ യന്ത്രങ്ങള്‍ തന്നെ വേഗത്തില്‍ ചെയ്തുതുടങ്ങി. ഈ കൊടുങ്കാറ്റില്‍ അതിജീവിക്കാന്‍ കേരളത്തിന് മുന്നിലുള്ള ഒരേയൊരു വഴി 'ഡീപ്‌ടെക്', അഥവാ സാങ്കേതിക ഉല്‍പന്നങ്ങളിലേക്ക് ചുവടുമാറുക എന്നതാണ്.
വെറുമൊരു വെബ്‌സൈറ്റോ, ആപ്ലിക്കേഷനോ ഉണ്ടാക്കുന്നതിനപ്പുറം റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പോലുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലൂടെ വിപണിമൂല്യമുള്ള സാങ്കേതിക വിദ്യകള്‍ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതിനെയാണ് ഡീപ്ടെക് എന്ന് പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം കേരളത്തിന്റെ ഐടി സാമ്പത്തിക അടിത്തറ പണിതുയര്‍ത്തിയത് സോഫ്‌റ്റ്വെയര്‍ സര്‍വീസുകളും ബിപിഒ മേഖലയുമാണ്.
ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ലക്ഷക്കണക്കിന് എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കി, ആഗോള ഡെലിവറി ഭൂപടത്തില്‍ കേരളത്തെ വിശ്വാസമുള്ള ഒരു ഹബ്ബാക്കി മാറ്റി. എന്നാല്‍ ജനറേറ്റീവ് എഐയുടെ (GenAI) അവിശ്വസനീയമായ കുതിച്ചുചാട്ടം ഈ മേഖലയുടെ അടിത്തറ തന്നെ ഇളക്കുകയാണ്. കോഡിങ്ങും ബാക്ക്-ഓഫീസ് ജോലികളും വന്‍തോതില്‍ ഓട്ടോമേറ്റ് ചെയ്യപ്പെടുമ്പോള്‍ ബില്ലബ്ള്‍-അവര്‍ (Billable Hours) അടിസ്ഥാനമാക്കിയുള്ള പഴയ സാമ്പത്തിക ശാസ്ത്രം അപ്രസക്തമാകുന്നു.
കേവലം ബാക്ക്-ഓഫീസ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മാറി, ലോകത്തിന് ആവശ്യമായ അത്യാധുനിക ഐപികള്‍ (Intellectual Propetry) നിര്‍മിക്കുക എന്നതിലേക്ക് വികസിക്കുകയാണ് കേരളത്തിന് മുന്നിലുള്ള പോംവഴി. ആഗോള ബാങ്കിങ് സാങ്കേതിക വിദ്യയിലും എഐ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിലും സങ്കീര്‍ണമായ എന്റര്‍പ്രൈസ് ട്രാന്‍സ്ഫോര്‍മേഷനിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ ഇന്ന്നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
മാറ്റത്തിന്റെ ശുഭസൂചനകള്‍ സംസ്ഥാനത്ത് ഇതിനകം ദൃശ്യമാണ്. കൊച്ചിയില്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ട ഗ്ലോബല്‍ ജെന്‍എഐ കോണ്‍ക്ലേവും ഐബിഎം (IBM) പോലുള്ള വന്‍കിട ആഗോള കമ്പനികള്‍ കൊച്ചിയില്‍ എഐ ഇന്നവേഷന്‍ സൗകര്യങ്ങള്‍ വിപുലീകരിച്ചതും ഇതിന്റെ ഭാഗമാണ്. ഡീപ്‌ടെക് രംഗത്ത് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള ശ്രദ്ധ നേടുന്നുണ്ട്.ഓട്ടോണമസ് വെഹിക്ക്ള്‍ സാങ്കേതിക വിദ്യയില്‍ ശ്രദ്ധേയരായ ഞീവെഅക, കഅച ആല്‍ഫ ഫണ്ടില്‍ നിന്ന് 22 കോടി രൂപ സമാഹരിച്ചിരുന്നു.
ഡിജിറ്റല്‍ റേഡിയോഐപി രംഗത്തെ മികവിന് കൊച്ചി ആസ്ഥാനമായ Inntot Technologises യുഎസ് ഭീമനായ Vtsieon ഏറ്റെടുത്തത് പ്രാദേശിക ഐപിയുടെ ആഗോളമൂല്യം വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ സെമികണ്ടക്ടര്‍/എഡ്ജ്-എഐ സ്റ്റാര്‍ട്ടപ്പ് ചലേൃമലൊശ സോഹോയുടെ (Zoho) നേതൃത്വത്തില്‍ 107 കോടി (സീരീസ്-A) സമാഹരിച്ചിരുന്നു. എന്നാല്‍, ഒറ്റപ്പെട്ട ഈ വിജയഗാഥകള്‍ കൊണ്ടുമാത്രം ശക്തമായൊരു ഡീപ്‌ടെക് ഇക്കോസിസ്റ്റം രൂപപ്പെടില്ല. സംസ്ഥാനം അഭിമുഖീകരിക്കുന്ന ആറ് പ്രധാന വെല്ലുവിളികള്‍ താഴെ പറയുന്നു.
1. വളര്‍ച്ചാ മൂലധനത്തിലെ വിടവ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രാരംഭഘട്ടത്തില്‍ മൂന്ന് ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ നല്‍കുന്ന ഗ്രാന്റുകള്‍ അടിത്തറ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ബിസിനസ് സ്‌കെയില്‍ ചെയ്യാനാവശ്യമായ സീരീസ്-അ, സീരീസ്-ആ റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ കമ്പനികള്‍ക്ക് ഇപ്പോഴും ബംഗളൂരുവിനെയോ, വിദേശ നിക്ഷേപകരെയോ ആശ്രയിക്കേണ്ടി വരുന്നു. റിയല്‍ എസ്റ്റേറ്റിലും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിലും സ്വര്‍ണത്തിലും പണം മുടക്കുന്ന കേരളത്തിലെ സമ്പന്ന നിക്ഷേപകരെ വെഞ്ച്വര്‍ ക്യാപിറ്റലിലേക്ക് ആകര്‍ഷിക്കണം. ഇവിടെ പ്രശ്നം കേവലം മൂലധനത്തിന്റെ ലഭ്യതക്കുറവ് മാത്രമല്ല, മറിച്ച് സ്‌കെയിലിങ് മനസിലാക്കുന്ന റിസ്‌ക് ക്യാപിറ്റലിന്റെ അഭാവമാണ്.
ഫൗണ്ടര്‍മാര്‍ക്ക് നിക്ഷേപകരുമായുള്ള നേരിട്ടുള്ള ബന്ധം, ദൃശ്യമായ എക്സിറ്റ് വിജയഗാഥകള്‍, വലിയ വിപണി പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വ്യക്തമായ പൈപ്പ്‌ലൈന്‍ എന്നിവയാണ് നിക്ഷേപകരെ ഇങ്ങോട്ട് ആകര്‍ഷിക്കുക.
2. ആസ്ഥാനം മാറ്റല്‍ ഒരു സ്റ്റാര്‍ട്ടപ്പ് പ്രാരംഭഘട്ടം പിന്നിട്ട് വിപുലീകരണത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ ആസ്ഥാനം യുഎസിലേക്കോ, ബംഗളൂരുവിലേക്കോ മാറ്റുന്ന പ്രവണത കേരളത്തിന് വലിയ നികുതി-മൂലധന നഷ്ടമുണ്ടാക്കുന്നുണ്ട്. കോര്‍പറേറ്റ് ആസ്ഥാനങ്ങള്‍ മാറിയാലും കമ്പനികളുടെ പ്രധാന കോര്‍ എഞ്ചിനീയറിങ്, ഗവേഷണ ടീമുകളെയെങ്കിലും കേരളത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്താന്‍ ആവശ്യമായ നയപരമായ പിന്തുണ സംസ്ഥാനം നല്‍കണം.
3. ലാബ്-ടു-മാര്‍ക്കറ്റ് വിടവ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, കുസാറ്റ് (CUSAT), കെടിയു (KTU) തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അത്യാധുനിക ഗവേഷണങ്ങള്‍ വ്യാവസായിക ഉല്‍പന്നങ്ങളായി വിപണിയിലെത്തുന്ന ശൃംഖല കേരളത്തില്‍ വളരെ ദുര്‍ബലമാണ്. ഈ വിടവ് നികത്താന്‍ വെഞ്ച്വര്‍ ബില്‍ഡര്‍മാര്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, ഐപി കൊമേഴ്സ്യലൈസേഷന്‍ വിദഗ്ധര്‍, ഐപി ചട്ടക്കൂടുകള്‍ എന്നിവയടങ്ങുന്ന ട്രാന്‍സ്ലേഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അക്കാദമിക് സ്ഥാപനങ്ങളില്‍ അനിവാര്യമാണ്.
4. ഫിസിക്കല്‍ എഐസോഫ്‌റ്റ്വെയറിനപ്പുറം റോബോട്ടിക്സും ഹാര്‍ഡ്വെയറും ഇലക്ട്രോണിക്സും കൂടിച്ചേരുന്ന ഫിസിക്കല്‍ എഐ (Physical AI) ലോകത്ത് ആധിപത്യം സ്ഥാപിക്കുകയാണ്. സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലാപ്ടോപ്പ് കൊണ്ട് പ്രവര്‍ത്തനം തുടങ്ങാമെങ്കിലും ഹാര്‍ഡ്വെയറിനും റോബോട്ടിക്സിനും ടൂളുകളും വിലകൂടിയ ഘടകങ്ങളും കൃത്യമായ ടെസ്റ്റിങ് സൗകര്യങ്ങളും കൂടിയേ തീരൂ. റോബോട്ടിക്സ് ലാബുകള്‍, ഇലക്ട്രോണിക്സ് ടെസ്റ്റിങ് ബെഞ്ചുകള്‍, 3D പ്രിന്റിങ് കേന്ദ്രങ്ങള്‍, ഡ്രോണ്‍ ടെസ്റ്റിങ് സോണുകള്‍ എന്നിവ വലിയ സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങാതെ സ്‌കൂള്‍-കോളെജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവ ഇന്നവേറ്റര്‍മാര്‍ക്കും താങ്ങാവുന്ന ചെലവില്‍ ലഭ്യമാക്കണം. ടിങ്കറിങ് ഒരു ഹോബിയല്ല, മറിച്ച് ഉല്‍പന്ന ഇന്നവേഷന്റെ സുപ്രധാന തുടക്കമാണ്.
5. ഇന്റര്‍ഡിസിപ്ലിനറി ടാലന്റ്സ്വൈബ് കോഡിങ് പോലെയുള്ള ജനറേറ്റീവ് എഐ ടൂളുകള്‍ വഴി ആര്‍ക്കും ഇന്ന് സാങ്കേതിക സംവിധാനങ്ങള്‍ അതിവേഗം നിര്‍മിക്കാം. അതിനാല്‍ വരുംകാലത്ത് കോഡെഴുതുന്നതിനേക്കാള്‍ പ്രാധാന്യം വിപണിയിലെ ഏത് നിര്‍ണായക പ്രശ്നമാണ് പരിഹരിക്കാന്‍ യോഗ്യം എന്ന് തിരിച്ചറിയുന്നതിലാണ്. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം ഓരോ മേഖലയുടെയും ആഴത്തിലുള്ള അറിവും റെഗുലേറ്ററി ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും ഉപഭോക്തൃ ആവശ്യവും ഒത്തുചേരുമ്പോള്‍ മാത്രമെ ആഗോള പ്രസക്തിയുള്ള പ്രൊഡക്റ്റുകള്‍ വികസിപ്പിക്കാനാകൂ.
6. ആദ്യ ഉപഭോക്താവായി സര്‍ക്കാര്‍ വിപുലമായ പൊതുസംവിധാനങ്ങളും ശക്തമായ സാമൂഹിക അടിത്തറയുമുള്ള കേരളത്തില്‍ സര്‍ക്കാറിന് തന്നെ തദ്ദേശീയ
സ്റ്റാര്‍ട്ടപ്പുകളുടെ ആദ്യ ഉപഭോക്താവായി മാറാനാകും. പൈലറ്റ് പ്രോജക്റ്റുകള്‍, സുതാര്യമായ സംഭരണ നയങ്ങള്‍, ഔട്ട്കം-അധിഷ്ഠിത ഇന്നവേഷന്‍ ചലഞ്ചുകള്‍ എന്നിവ വഴി പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കാം.
----------
സുജ ചാണ്ടി, ചീഫ് സസ്റ്റെയ്‌നബിലിറ്റി ഓഫീസര്‍ (ഗ്ലോബല്‍)& എംഡി (ഇന്ത്യ), സാഫിന്‍
? സര്‍വീസ് ഐടിയുടെ പാരമ്പര്യം ഡീപ്‌ടെക്കിലേക്കുള്ള മാറ്റത്തില്‍ കേരളത്തിന് എങ്ങനെ ഗുണം ചെയ്യും. ഈ മാറ്റത്തിന്റെ വേഗത എങ്ങനെയായിരിക്കണം?
ചരിത്രപരമായി സര്‍വീസ് രംഗത്ത് നാം ഉണ്ടാക്കിയെടുത്ത മികച്ച എഞ്ചിനീയറിങ് അച്ചടക്കവും ആഗോള ക്ലയ്ന്റുകളുമായി ഇടപഴകിയുള്ള പരിചയസമ്പത്തും പ്രോജക്റ്റ് പൂര്‍ത്തിയാക്കാനുള്ള പക്വതയുമാണ് കേരളത്തിന്റെ കരുത്ത്. എന്നാല്‍ എഐ, അടിസ്ഥാനപരമായ സാമ്പത്തികഘടനയെ തന്നെ മാറ്റുമ്പോള്‍ ഈ പരിവര്‍ത്തനം കൂടുതല്‍ വേഗത്തിലും കൃത്യമായ ലക്ഷ്യബോധത്തോടെയും നടക്കണം. 'ലോകത്തിനായി ജോലി ചെയ്തു നല്‍കുക' എന്നതില്‍ നിന്ന് 'ലോകത്തിനായി സ്വന്തം ഐപി നിര്‍മിക്കുക' എന്നതിലേക്ക് മാറാനുള്ള അവസരമാണിത്.
പ്രൊഡക്റ്റ് ചിന്താഗതി, ഡൊമൈന്‍ അധിഷ്ഠിത ഇന്നവേഷന്‍, എഐ-നേറ്റീവ് പ്ലാറ്റ്‌ഫോമുകള്‍, സാവധാനത്തിലുള്ള സ്ഥിരത ആവശ്യമായ ഡീപ്‌ടെക് മേഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കേരളത്തിന്ഇത് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയും. സാഫിനില്‍ ഞങ്ങളുടെ ടീം ആഗോള ബാങ്കിങ് സാങ്കേതിക വിദ്യകളിലും സങ്കീര്‍ണമായ എന്റര്‍പ്രൈസ്പരിവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. ആ തരത്തിലുള്ള വലിയ ലക്ഷ്യങ്ങള്‍ കേരളം കൂടുതല്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കണം.
? സീരീസ് A, B നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എക്കോസിസ്റ്റത്തില്‍ അടിയന്തരമായി തിരുത്തേണ്ടത് എന്താണ്?
ശക്തരായ സംരംഭകരെയും ഉപഭോക്താക്കളെയും ആഗോള വിപണിയിലേക്കുള്ള വിശ്വസനീയമായ വഴികളുമാണ് നിക്ഷേപകര്‍ അന്വേഷിക്കുന്നത്. പ്രാദേശികമായി ഈ പൈപ്പ്‌ലൈന്‍ രൂപപ്പെട്ടാല്‍ റിസ്‌ക് ക്യാപിറ്റല്‍ എത്താനുള്ള സാധ്യതയും വിശ്വാസവും സ്വാഭാവികമായി ഉയരും. അതോടൊപ്പം പണത്തിനപ്പുറം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഡിസൈന്‍ പങ്കാളിത്തവും ആദ്യ കസ്റ്റമര്‍ ആക്സസും ഉറപ്പാക്കാന്‍ വന്‍കിട സ്ഥാപനങ്ങളുമായി ഘടനാപരമായ പാലങ്ങള്‍ ഉണ്ടാക്കിയെടുക്കണം.
? അക്കാദമിക് ഗവേഷണങ്ങളും വിപണിയും തമ്മിലുള്ള പൊരുത്തക്കേട് ഇല്ലാതാക്കാന്‍ പ്രായോഗികമായി എന്തുചെയ്യാം?
അക്കാദമിക് രംഗവും വിപണിയും പ്രവര്‍ത്തിക്കുന്നത് രണ്ട് വ്യത്യസ്ത പ്രോത്സാഹന സംവിധാനങ്ങളിലാണ്. ഗവേഷണ പ്രബന്ധങ്ങള്‍ക്കും പേറ്റന്റുകള്‍ക്കും ഫണ്ടിങ് ഗ്രാന്റുകള്‍ക്കുമാണ് അക്കാദമിക് മൂല്യം നല്‍കുന്നത്. എന്നാല്‍ വിപണിക്ക് വേണ്ടത് ഉപയോഗക്ഷമതയും സ്‌കെയിലും വില നിര്‍ണയവുമാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഗവേഷണ ലാബുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാറിന്റെ ആവശ്യങ്ങള്‍, വ്യവസായ രംഗം എന്നിവക്കിടയില്‍ ശക്തമായ ചട്ടക്കൂടുകള്‍ ഉണ്ടാകണം.
? ചെലവേറിയ റോബോട്ടിക്സ്, ഫിസിക്കല്‍ എഐ പരീക്ഷണങ്ങള്‍ യുവാക്കള്‍ക്ക് എങ്ങനെ സാധ്യമാകും?
ഫിസിക്കല്‍ എഐ, അസിസ്റ്റീവ് ഉപകരണങ്ങള്‍, ക്ലൈമറ്റ് ടെക്, മെഡ്‌ടെക്,കാര്‍ഷിക ഓട്ടോമേഷന്‍ എന്നിവയിലെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടക്കണമെങ്കില്‍ യുവാക്കള്‍ക്ക് വീണ്ടും വീണ്ടും പരാജയപ്പെടാനും പഠിക്കാനും കഴിയുന്ന സുരക്ഷിതമായ 'മേക്കര്‍ സ്പേസുകള്‍' അനിവാര്യമാണ്. സെന്‍സര്‍ കിറ്റുകളും ഹാര്‍ഡ്വെയര്‍ സാന്‍ഡ്‌ബോക്സുകളും ഏതാനും ഉന്നത സ്ഥാപനങ്ങളില്‍ മാത്രമായി ചുരുങ്ങാതെ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രാപ്യമാകുന്ന രീതിയില്‍ വികേന്ദ്രീകരിക്കപ്പെടണം.
? കര്‍ശന നിയന്ത്രണങ്ങളുള്ള സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്ന് പുതിയ സംരംഭകരോട് എന്താണ് പറയാനുള്ളത്?
കോഡര്‍മാര്‍ മാത്രമായി അടുത്ത തലമുറ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിക്കപ്പെടുന്ന കാലം കഴിഞ്ഞു. യഥാര്‍ത്ഥ ലോകത്തിലെ സങ്കീര്‍ണതകള്‍ മനസിലാക്കാനും അര്‍ത്ഥവത്തായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും കഴിയുന്ന ആളുകളാണ് കമ്പനികള്‍ കെട്ടിപ്പടുക്കേണ്ടത്. സാങ്കേതിക വിദ്യ മാത്രം പോര, ഡൊമൈനില്‍ ആഴത്തിലുള്ള അറിവ്, നിയന്ത്രണങ്ങളെക്കുറിച്ചുള്ള വ്യക്തത, ഉപഭോക്താവിനെ കൃത്യമായി മനസിലാക്കാനുള്ള കഴിവ്, കണിശമായ നിര്‍വഹണ അച്ചടക്കം എന്നിവയാണ് ആഗോള വിപണിയില്‍ വിജയം നിര്‍ണയിക്കുന്നത്. സര്‍ക്കാറും അക്കാദമിക് രംഗവും സംരംഭകരും നിക്ഷേപകരും ഒത്തുചേര്‍ന്ന് അത്തരം ഗൗരവമേറിയ കമ്പനികളെയാണ് ഇവിടെ വാര്‍ത്തെടുക്കേണ്ടത്.
ഒക്ടോബര്‍ 31 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine