Image courtesy: canva/Muthoottu Mini Financiers 
Opportunities

2,000ല്‍ അധികം ജീവനക്കാരെ നിയമിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്

സീനിയര്‍, മിഡ്, എന്‍ട്രി ലെവല്‍ തസ്തികകളിലേക്ക് നിയമനം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് (യെല്ലോ മുത്തൂറ്റ്) രാജ്യത്തുടനീളം വിവിധ തസ്തികകളിലേക്ക് 2,000ല്‍ അധികം ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍ തുടങ്ങി സീനിയര്‍ ലെവല്‍ പ്രൊഫഷണലുകള്‍ക്കും ബ്രാഞ്ച് മാനേജര്‍മാര്‍ പോലെയുള്ള മിഡ് ലെവല്‍ ജീവനക്കാര്‍ക്കും റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവുകള്‍ പോലെയുള്ള എന്‍ട്രി ലെവലിലേക്കുമാണ് കമ്പനി നിയമനം നടത്തുന്നത്.

നിലവിൽ 4,000ല്‍ അധികം

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 103 ശതമാനം വളര്‍ച്ചയോടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സ്ഥിരമായ വളര്‍ച്ച കൈവരിക്കുകയും പുതിയ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളം 1,000 ശാഖകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് രാജ്യത്തുടനീളമുള്ള 900 ശാഖകളിലായി മൊത്തം 4,000ല്‍ അധികം ജീവനക്കാരുണ്ട്.

ധനകാര്യ മേഖലയില്‍ മികച്ച പരിചയ സമ്പത്ത് ഉള്ളവരും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനി തേടുന്നത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളും, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, ബോണസ്, സ്‌പോട്ട് അവാര്‍ഡുകള്‍, എംപ്ലോയീസ് റെക്കഗ്‌നിഷന്‍ പ്രോഗ്രാമുകള്‍, മികച്ച തൊഴില്‍ അന്തരീക്ഷം തുടങ്ങിയവയും  ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

നിയമനങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതലറിയുന്നതിന് Muthoottu Mini Vacancies & Careers വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, അപേക്ഷിക്കുന്നതിനായി careers@muthoottumini.com എന്ന ഇ-മെയിലേക്ക് ബയോഡാറ്റ അയയ്ക്കുകയോ ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT