Opportunities

വി പി നന്ദകുമാര്‍ പറയുന്നു; സാമ്പത്തിക സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നല്‍കൂ, സാധ്യത ഏറെ

സേവിംഗ്സ്, ഇന്‍വെസ്റ്റ്മെന്റ്സ്, ട്രാന്‍സാക്ഷന്‍സ്, റിട്ടയര്‍മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രംഗങ്ങളിലെല്ലാം ബിസിനസ് അവസരങ്ങളുണ്ട്. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍, വി പി നന്ദകുമാര്‍ വിശദമാക്കുന്നു.

Dhanam News Desk

സേവന മേഖലയില്‍ അവസരങ്ങള്‍ ഏറെയാണ്. അതില്‍ തന്നെ ധനകാര്യ സേവനമേഖലയും അതിനോട് അനുബന്ധിച്ച മേഖലകളിലും വലിയ സാധ്യതയുണ്ട്. പൊതുവേ നമ്മള്‍ ധനകാര്യ മേഖലയെ കുറിച്ച് പറയുമ്പോള്‍, ഭൂരിഭാഗം പേരും ലെന്‍ഡിംഗ് ബിസിനസിനെ കുറിച്ചാണ് ചിന്തിക്കുക. എന്നാല്‍ അതിന് അപ്പുറമാണ് ധനകാര്യ സേവനമേഖലയിലുള്ളത്. സേവിംഗ്സ്, ഇന്‍വെസ്റ്റ്മെന്റ്സ്, ട്രാന്‍സാക്ഷന്‍സ്, റിട്ടയര്‍മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രംഗങ്ങളിലെല്ലാം ബിസിനസ് അവസരങ്ങളുണ്ട്. ലെന്‍ഡിംഗ്, ധനകാര്യ സേവനമേഖലയുടെ ഒരു ഭാഗം മാത്രമാണ്. സാമ്പത്തിക, ധനകാര്യ സേവന മേഖലയിലെ മറ്റ് രംഗങ്ങളില്‍ ടെക്നോളജി അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളത്. 

പ്രവാസികളായ ഒട്ടേറെ പേര്‍ ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. അവരില്‍ കുറേയേറെ പേര്‍ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നുമുണ്ട്. അവരോടും സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവസമൂഹത്തോടും പറയാനുള്ളത്, സ്വന്തമായി കെട്ടിടം കെട്ടാതെയും വാടകയ്ക്ക കെട്ടിടം എടുക്കാതെയുമൊക്കെ നിങ്ങള്‍ക്ക് സംരംഭം കെട്ടിപ്പടുക്കാനാകും എന്നതാണ്. സേവന മേഖലയില്‍ സംരംഭങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കെട്ടിപ്പടുക്കാം.

അഡൈ്വസറി രംഗത്ത് ഏറെ സാധ്യതകളുണ്ട്. കേരളം സാക്ഷരതയുടെ കാര്യത്തില്‍ മുന്നിലാണെങ്കില്‍ സാമ്പത്തിക സാക്ഷരതയില്‍ അത്ര മുന്നിലല്ല. സാമ്പത്തിക സാക്ഷരത വ്യാപകമാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാമ്പത്തിക സാക്ഷരത വ്യാപകമാക്കാന്‍ നടത്തുന്ന നിക്ഷേപം ബിസിനസുകള്‍ക്കും സമൂഹത്തിന് മൊത്തത്തില്‍ തന്നെയും നേട്ടം നല്‍കുന്ന കാര്യമാകും.

ടെക്നോളജികള്‍ വ്യാപകമായതോടെ ജനങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ എത്തിപ്പെടാനും പറ്റും. റോബോ അഡൈ്വസറി, ഫിന്‍ടെക് സംരംഭങ്ങള്‍ യുവസംരംഭകര്‍ക്ക് തുടങ്ങാന്‍ സാധിക്കും. സാമ്പത്തിക രംഗത്തെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷന്‍ ഏറെ മാറ്റം ഉണ്ടാക്കി കഴിഞ്ഞു, പ്രത്യേകിച്ച് സേവനമേഖലയില്‍. അടുത്തിടെ, അമേരിക്കയിലെ വൊക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇപ്പോള്‍ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയ്ക്ക് സ്വന്തമായൊരു ഹോട്ടല്‍ മുറി പോലുമില്ല. അതാണ് ഡിജിറ്റല്‍ ലോകത്തിന്റെ ശക്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT