റിസര്‍വ് ബാങ്ക് ഇന്ത്യ (ആര്‍.ബി.ഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലായി 120 തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 83 ഒഴിവുകളാണുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ മാനേജ്‌മെന്റ് (20), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച് (17) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
അപേക്ഷകരുടെ പ്രായം 2025 ജൂലൈ 1ന് 21 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് യഥാക്രമം 32, 34 വയസ് വരെ പ്രായത്തില്‍ ഇളവുണ്ട്.
ജനറല്‍ കാറ്ററിയില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം (എസ്.സി/എസ്.ടി/ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക്).
ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂര്‍ണമായും ഓണ്‍ലൈനില്‍ മാത്രമാണ് അപേക്ഷിക്കാവുന്നത്. സെപ്റ്റംബര്‍ 30 വൈകുന്നേരം ആറു മണി വരെ അപേക്ഷിക്കാം.
ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് 100 രൂപ. പണമടയ്‌ക്കേണ്ടത് ഓണ്‍ലൈനായിട്ടാണ്.
Read DhanamOnline in English
Subscribe to Dhanam Magazine