Opportunities

ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍; അരച്ചെടുക്കാം കാശ്

പരമ്പരാഗത രീതിയേക്കാള്‍ മൂന്നിരട്ടി വേഗത, സംരംഭത്തിനും വേഗത്തില്‍ വിജയം ഉറപ്പിക്കാം

Baiju Nedumkery

ഇഡലി, ദോശ, ഉഴുന്നുവട തുടങ്ങിയ പലഹാരങ്ങള്‍ നിര്‍മിക്കുന്നതിന് ധാന്യങ്ങള്‍ അരച്ചെടുക്കുന്നതിനുള്ള ആധുനിക യന്ത്രമാണ് ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍. പരമ്പരാഗത രീതിയിലുള്ള ഗ്രൈന്‍ഡറുകളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഉഴുന്നും അരിയും തേങ്ങയും തുടങ്ങി, വെള്ളം ചേര്‍ത്തുള്ള അരവുകള്‍ക്ക് ഈ യന്ത്രം ഉപയോഗപ്പെടുത്താം. മാവുകളും അരപ്പുകളും ചൂടാകു

ന്നത് ഒഴിവാക്കി ഗുണമേന്മയുള്ള മാവ് നിര്‍മ്മിക്കാന്‍ ഈ യന്ത്രം സഹായകരമാണ്.

ഇഡലി, ദോശമാവ് പായ്ക്കറ്റിലാക്കി വിറ്റഴിക്കുന്നതിനും, തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കും നേരിട്ട് വിതരണം നടത്തുന്ന രീതിയിലും ഒരു ചെറുകിട സംരംഭം വീട്ടില്‍ ആരംഭിക്കുന്നതിന് ഈ യന്ത്രം ഉപകാരപ്രദമാണ്. വിപണിയില്‍ ലഭിക്കുന്ന ഗുണമേന്മയുള്ള മാവ് പ്രീ

ഫെര്‍മെന്റഷന്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മിക്കുമ്പോള്‍ 20 രൂപവരെയാണ് 1 ലിറ്റര്‍ മാവിന്റെ നിര്‍മ്മാണചിലവ്.

വൈദ്യുതി: 2HP മോട്ടോര്‍ 1 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 1.5 യൂണിറ്റ് വൈദ്യുതി ചെലവ്.

കപ്പാസിറ്റി

120 ലിറ്റര്‍ മാവ് ഒരു മണിക്കൂറില്‍ അരച്ചെടുക്കാന്‍ സാധിക്കും.

സാധ്യതകള്‍: വീടുകളില്‍ സ്ഥാപിക്കാം.

വീട്ടില്‍ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്താം.

ചെറുകിട സംരംഭം എന്ന നിലയില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാം.

വില: 45,000 മുതല്‍ ലഭ്യമാണ്

(നികുതി പുറമെ)

യന്ത്രങ്ങള്‍ നേരില്‍ കാണുന്നതിനും പ്രവര്‍ത്തനം മനസിലാക്കുന്നതിനുമുള്ള അവസരം അഗ്രോപാര്‍ക്കില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 9446713767, 9747150330, 04842999990.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT