Image : Canva 
Opportunities

സൗദിയില്‍ നഴ്‌സുമാരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ കലവറ; റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴി

നോര്‍ക്ക വഴിയാണ് റിക്രൂട്ട്‌മെന്റ്, അവസാന തീയതി നവംബര്‍ 5

Dhanam News Desk

മലയാളി നഴ്‌സുമാര്‍ക്ക് സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക വഴി റിക്രൂട്ട്‌മെന്റ്. വനിതാ നഴ്‌സുമാര്‍ക്ക് അവസരം. ക്രിട്ടിക്കല്‍ കെയര്‍ യൂണിറൂം (ഇ.ആര്‍), ജനറല്‍ നഴ്‌സിങ്, ഐസിയു, മെറ്റേണിറ്റി ജനറല്‍, ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഓപ്പറേറ്റിങ് റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, കാത്ത് ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 5 ആണെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതിക്കു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാഫ്‌ളോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് നടക്കും. അപേക്ഷകര്‍ മുന്‍പ് എസ്എഎംആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്.

ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ട് ഉളളവരാകണം അപേക്ഷിക്കേണ്ടത്. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT