ഓരോ വ്യക്തിയുടെയും ജീവിത ഘട്ടങ്ങൾക്കനുസരിച്ച് അവരുടെ സാമ്പത്തിക മുൻഗണനകളും മാറിക്കൊണ്ടിരിക്കും. നിക്ഷേപ തീരുമാനങ്ങൾ കേവലം ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാകരുത്; മറിച്ച് ലക്ഷ്യങ്ങൾ, വരുമാന സ്ഥിരത, ഉത്തരവാദിത്തങ്ങൾ, റിസ്ക് എടുക്കാനുള്ള ശേഷി എന്നിവയെ കൂടി പരിഗണിക്കേണ്ടതുണ്ട്.
• 20-കളുടെ അവസാനവും 30-കളുടെ തുടക്കവും: ഈ പ്രായത്തിൽ ഉത്തരവാദിത്തങ്ങൾ കുറവായതിനാൽ ഓഹരികൾ (Equities) പോലുള്ള വളർച്ചാ ആസ്തികളിൽ കൂടുതൽ നിക്ഷേപിക്കാം. അച്ചടക്കത്തോടെയുള്ള നിക്ഷേപ ശീലം വളർത്താനാണ് ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്.
• 30-കളുടെ അവസാനവും 40-കളും: സാമ്പത്തികമായി ഏറ്റവും വെല്ലുവിളിയുള്ള കാലഘട്ടമാണിത്. വീട്ടുവായ്പകൾ, മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി പണം കണ്ടെത്തേണ്ടി വരുമ്പോൾ വളർച്ചയ്ക്കൊപ്പം സ്ഥിരതയ്ക്കും (Stability) പ്രാധാന്യം നൽകണം. ഈ ഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷ പുനഃപരിശോധിക്കുന്നത് അത്യാവശ്യമാണ്.
• 40-കളുടെ അവസാനവും 50-കളും: വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിന് മുൻഗണന നൽകണം. വിരമിക്കൽ അടുക്കുന്നതിനനുസരിച്ച് ഓഹരി നിക്ഷേപങ്ങൾ കുറച്ച് സ്ഥിരവരുമാന പദ്ധതികളിലേക്ക് പണം മാറ്റുന്നത് ഉചിതമായിരിക്കും.
• 50-കളുടെ അവസാനവും 60-കളും: ആർജിച്ച സമ്പത്ത് സംരക്ഷിക്കുന്നതിനും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനുമാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്. ടാക്സ് കാര്യക്ഷമമായ രീതിയിൽ പണം പിൻവലിക്കാൻ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ (SWP) പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
വ്യക്തികളുടെ വരുമാന സ്ഥിരതയും റിസ്ക് എടുക്കാനുള്ള താല്പര്യവും കണക്കിലെടുത്ത് വേണം നിക്ഷേപങ്ങൾ ക്രമീകരിക്കാൻ. നിക്ഷേപ വിന്യാസം എന്നത് വിപണിയിലെ ലാഭം കൊയ്യലല്ല, മറിച്ച് നിങ്ങളുടെ പണത്തെ ജീവിത ഘട്ടങ്ങളുമായി കൃത്യമായി യോജിപ്പിക്കലാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
Age-wise investment planning tips tailored for different life stages with a focus on goals, stability, and risk.
Read DhanamOnline in English
Subscribe to Dhanam Magazine