Personal Finance

പേടിഎം ഉണ്ടോ? ഡിജിറ്റലായി സ്വര്‍ണം വാങ്ങാം, സുരക്ഷിതമായി സൂക്ഷിക്കാം

Dhanam News Desk

ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ്, സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം, എംഎംടിസി-പിഎഎംപിയുമായി സഹകരിച്ച് വീട്ടിലിരുന്ന് സുരക്ഷിതമായി സ്വര്‍ണം വാങ്ങാനും സ്റ്റോര്‍ ചെയ്യാനും വില്‍ക്കാനുമായി ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കുന്നു. പുതു തലമുറ നിക്ഷേപകര്‍ക്ക് ചെലവു കുറച്ച് സ്മാര്‍ട്ട് നിക്ഷേപത്തിനുള്ള മാര്‍ഗമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന് ഇനി 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം വെറും ഒരു രൂപയ്ക്കു മുതല്‍ സ്വന്തമാക്കി സൗജന്യമായി ഇന്‍ഷുര്‍ ചെയ്ത നിലവറയില്‍ സ്റ്റോര്‍ ചെയ്യാം. മികച്ച രീതിയില്‍ നിക്ഷേപിക്കാനും സമ്പത്ത് വര്‍ധിപ്പിക്കാനും ഉപഭോക്താവിനെ സഹായിക്കുന്നതിന് ഒന്നിലധികം സ്വര്‍ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.

പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്വര്‍ണം വാങ്ങുന്നത് ഇങ്ങനെ :

Step1. പേടിഎം ആപ്പിലേക്ക് ലോഗിന്‍ ചെയ്ത് ''ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്'' ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക

Step 2 ''ഗോള്‍ഡ്'' (PayTm Gold)ഐക്കണില്‍ ക്ലിക്ക് ചെയ്യുക. രൂപയിലോ (തുക) തൂക്കത്തിലോ (ഗ്രാമില്‍) നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.

Step3. ഇഷ്ടമുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുള്ള ബട്ടണില്‍ ടാപ്പ് ചെയ്യാം. ആപ്പ് സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള വില കാണിക്കും. മൂന്നു ശതമാനം ജിഎസ്ടി ഉള്‍പ്പടെയാണ് വില.

Step4. പേയ്മെന്റ് രീതി തെരഞ്ഞെടുക്കുക-യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേയ്മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ണം ലോക്കറിലേക്ക് കൂട്ടിചേര്‍ക്കും. നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും കണ്‍ഫര്‍മേഷന്‍ മെയ്ല്‍ ലഭിക്കും.

ഇനി വാങ്ങിയ സ്വര്‍ണം എളുപ്പത്തില്‍ വില്‍ക്കാനും കഴിയും. വെറും നാല് സ്റ്റെപ്പില്‍:

Step1. പേടിഎമ്മിലേക്ക് ലോഗിന്‍ ചെയ്ത് ''ഗോള്‍ഡ്'' (Gold) ഐക്കണ്‍ തെരഞ്ഞെടുക്കുക

Step2. പേജിന്റെ ഏറ്റവും മുകളിലുള്ള ''സെല്‍'' (Sell) (വില്‍ക്കുക) സെലക്റ്റ് ചെയ്യുക

Step3. പേടിഎമ്മില്‍ ശേഖരിച്ചിട്ടുള്ള സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാനുണ്ടെന്ന് ഓഫര്‍ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 0.1 ഗ്രാമിലോ 1 രൂപയ്ക്കോ അതിനു മുകളിലോ ഓഫര്‍ ചെയ്യാം.

Step 4. വില്‍ക്കാന്‍ താല്‍പര്യമുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഇടപാടിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കുക. 72 മണിക്കൂറിനകം നിങ്ങളുടെ ആക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT