Personal Finance

₹5 ലക്ഷം വരെ കാര്‍ഡ്‌ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

ആമസോണ്‍ പേയിലൂടെ ഷോപ്പിംഗ് നടത്തുമ്പോഴാണ് വായ്പ ലഭിക്കുക

Dhanam News Desk

ആമസോണിലൂടെ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഇൻസ്റ്റന്റ് ലോണ്‍ നല്‍കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് അവസരം നല്‍കുന്ന ഡിജിറ്റല്‍ കാര്‍ഡ് സേവനമാണ് കൊട്ടക്കിന്റെ ഈ കാര്‍ഡ്‌ലെസ് ഇ.എം.ഐ(Cardless EMI). ആമസോണ്‍ പേയില്‍ നടത്തുന്ന ഇടപാടുകളില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുക.

'ഇലക്ട്രോണിക്‌ ഉപകരണങ്ങൾ, ഫര്‍ണീച്ചറുകൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, അപ്പാരല്‍ തുടങ്ങിയ വിഭാഗങ്ങളിലായി ആമസോണില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയൊന്നും ഉപയോഗിക്കാതെ ഇ.എം.ഐ തവണ വ്യവസ്ഥയിലേക്ക് മാറ്റാന്‍ കഴിയുന്ന സംവിധാനമാണിത്. മുന്‍കൂട്ടി അംഗീകാരം ലഭിച്ചിട്ടുള്ള (പ്രീ-അപ്രൂവ്ഡ്) ഉപഭോക്താക്കള്‍ക്ക്, വളരെ എളുപ്പത്തിലും അതിവേഗത്തിലും ഹ്രസ്വകാല വായ്പ ലഭിക്കും.

ആമസോണ്‍ പേയിലൂടെ പേമെന്റ് നടത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ സൗകര്യത്തിനായുള്ള ഓപ്ഷനും കാണാന്‍ കഴിയുക. പേമെന്റ് നടത്താന്‍ ക്ലിക്ക് ചെയ്യുന്നിടത്ത് കൊട്ടക് കാര്‍ഡ്‌ലെസ് ഇ.എം.ഐ(Cardless EMI) എന്ന ഓപ്ഷന്‍ കാണാം, ഇത് ക്ലിക്ക് ചെയ്താല്‍ ലോണ്‍ ലഭിക്കും. ക്രെഡിറ്റ് ലിമിറ്റ് പരമാവധി അഞ്ച് ലക്ഷം രൂപയാണ്. 

തിരിച്ചടവിന് 3, 6, 9, 12 മാസം എന്നിങ്ങനെയുള്ള തവണകളിലായി സാവകാശം ലഭ്യമാണ്. പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരും. മൊബൈലില്‍ ലഭിക്കുന്ന വണ്‍-ടൈം പാസ്‌വേഡ് അഥവാ ഒ.ടി.പി നല്‍കിയാല്‍ കാര്‍ഡ്‌ലെസ് ഇ.എം.ഐ ആക്റ്റീവ് ആകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT