Image courtesy: Canva
Personal Finance

ഇനി ആദായനികുതി ഫയലിംഗിന് എ.ഐ കരുത്ത്; 'കർ സാഥി' വെബ്‌സൈറ്റ് പുറത്തിറക്കി സി.ബി.ഡി.ടി

നികുതി ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Dhanam News Desk

ആദായനികുതി നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുതിയ വെബ്‌സൈറ്റായ 'കർ സാഥി' (Kar Saathi) പുറത്തിറക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ വെബ്‌സൈറ്റിലെ ഏറ്റവും വലിയ ആകർഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'കർ സാഥി' ചാറ്റ്ബോട്ടാണ്. നികുതിദായകർക്ക് അവരുടെ സംശയങ്ങൾക്ക് 24 മണിക്കൂറും ഈ ചാറ്റ്ബോട്ട് വഴി സഹായം ലഭിക്കും. നികുതി സമർപ്പിക്കുന്നത് കൂടുതൽ വേഗത്തിലാക്കാനും എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും പുതിയ വെബ്‌സൈറ്റ് സഹായിക്കുന്നു.

പ്രാരംഭ് പദ്ധതി: പുതിയ ആദായനികുതി നിയമം (Income Tax Act, 2025) സുഗമമായി നടപ്പിലാക്കുന്നതിനായുള്ള 'പ്രാരംഭ്' (PRARAMBH) എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ നികുതി നിയമങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കാൻ അധികൃതര്‍ ശ്രമിക്കുന്നു.

പ്രധാന നേട്ടങ്ങൾ

നികുതി നിയമങ്ങളുടെ എണ്ണം 510 ൽ നിന്ന് 333 ആയി കുറച്ചു. ഫോമുകളുടെ എണ്ണത്തിൽ 52 ശതമാനത്തിന്റെ കുറവ് വരുത്തി (399-ൽ നിന്ന് 190). നികുതിദായകര്‍ ഇടപാടുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒഴിവാക്കി. നികുതിദായകരെ സഹായിക്കാനായി 2,200-ലധികം ചോദ്യോത്തരങ്ങളും (FAQs) 186 ഫോമുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. നികുതി ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കാനാണ് സിബിഡിടി ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT