ഒ.ടി.പി (OTP), പിൻ (PIN) തുടങ്ങിയ കാർഡ് വിവരങ്ങൾ ആർക്കും പങ്കുവെക്കാതിരുന്നിട്ടും ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ട സംഭവം ഉപയോക്താക്കളില്‍ ആശങ്ക പടര്‍ത്തുന്നു. 5.47 ലക്ഷം രൂപ ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ താമസിക്കുന്ന 31 വയസുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കാണ് ഒ.ടി.പി അടക്കമുളള വിവരങ്ങൾ പങ്കുവെക്കാതിരുന്നിട്ടും 5.47 ലക്ഷം രൂപ ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ കഴിഞ്ഞ ദിവസം നഷ്ടമായത്. ഉച്ചയ്ക്ക് 12.56-നും 2-നും ഇടയിലാണ് ഇയാളുടെ അമെക്സ് (Amex) കാർഡിൽ നിന്ന് 4.02 ലക്ഷ രൂപയും ആർ.ബി.എൽ (RBL) ബാങ്ക് കാർഡിൽ നിന്ന് 1.44 ലക്ഷം രൂപയും അനുമതിയില്ലാതെ പിൻവലിക്കപ്പെട്ടത്.
താനോ കുടുംബാംഗങ്ങളോ കാർഡ് വിവരങ്ങൾ നൽകുകയോ വ്യാജ എ.പി.കെ (APK) ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ പരാതിയിൽ അറിയിച്ചു. വ്യാജ ഇടപാടുകളുടെ മെസേജ് ലഭിച്ച ഉടൻ ഇയാൾ ബാങ്കുകളെ ബന്ധപ്പെട്ട് കാർഡുകൾ ബ്ലോക്ക് ചെയ്യുകയും, ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈനിലും പോലീസിലും പരാതി നൽകുകയും ചെയ്തു.
കാർഡ് വിശദാംശങ്ങൾ ആക്‌സസ് ചെയ്യുന്നതിനും പണം കൈക്കലാക്കുന്നതിനും തട്ടിപ്പുകാര്‍ ഉപയോഗിച്ച രീതി അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നേരിട്ട് വിവരങ്ങൾ നൽകിയില്ലെങ്കിലും ഉണ്ടാകാനിടയുള്ള വ്യാജ ഇടപാടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്:
ഇൻസ്റ്റന്റ് അലേർട്ടുകൾ ഉറപ്പാക്കുക: ബാങ്കിൽ മൊബൈൽ നമ്പറും ഇമെയിലും രജിസ്റ്റർ ചെയ്ത് തൽക്ഷണ ട്രാൻസാക്ഷൻ അലേർട്ടുകൾ ലഭ്യമാക്കുക.
ട്രാൻസാക്ഷൻ ലിമിറ്റുകൾ നിശ്ചയിക്കുക: ബാങ്കിംഗ് ആപ്പുകൾ വഴി ഓൺലൈൻ, അന്താരാഷ്ട്ര, കോൺടാക്റ്റ്‌ലെസ് ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തുക.
സേവ് ചെയ്ത വിവരങ്ങൾ ഒഴിവാക്കുക: ഉപയോഗിക്കാത്ത ആപ്പുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും സേവ് ചെയ്തിട്ടുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്യുക.
അജ്ഞാത ലിങ്കുകളും എ.പി.കെ ഫയലുകളും ഒഴിവാക്കുക: വാട്സ്ആപ്പ്, എസ്.എം.എസ്, ഇമെയിൽ വഴി ലഭിക്കുന്ന സംശയകരമായ ലിങ്കുകളിലോ അജ്ഞാത എ.പി.കെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്.
അപരിചിതമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ കാർഡുകൾ ബ്ലോക്ക് ചെയ്യുക. തുടർന്ന് ബാങ്കിൽ പരാതി നൽകി കംപ്ലയിന്റ് റെഫറൻസ് നമ്പർ വാങ്ങി സൂക്ഷിക്കണം. അതോടൊപ്പം, 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ ഉടൻ വിവരമറിയിക്കുകയും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പോലീസ് സ്റ്റേഷനിലോ പരാതി സമർപ്പിക്കുകയും വേണം.
Read DhanamOnline in English
Subscribe to Dhanam Magazine