എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നത് ഇപ്പോൾ വളരെ ലളിതമാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇതിനായി പിഎഫ് ഓഫീസുകൾ സന്ദർശിക്കുകയോ നീണ്ട ക്യൂവിൽ നിൽക്കുകയോ ചെയ്യേണ്ടതില്ല. ഏതുസമയത്തും എവിടെനിന്നും നിങ്ങളുടെ ബാലൻസ് അറിയാൻ സഹായിക്കുന്ന നാല് എളുപ്പവഴികൾ താഴെ പറയുന്നവയാണ്.
1. മിസ്ഡ് കോൾ സേവനം: ഏറ്റവും ലളിതമായ മാർഗമാണിത്. നിങ്ങളുടെ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966-044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. കോൾ ചെയ്താലുടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് വിവരങ്ങൾ അടങ്ങിയ ഒരു എസ്എംഎസ് നിങ്ങളുടെ ഫോണിലേക്ക് എത്തും.
2. എസ്എംഎസ് വഴി: സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി 'EPFO' എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട് നിങ്ങളുടെ UAN നമ്പറും തുടർന്ന് വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ഭാഷയുടെ കോഡും (ഉദാഹരണത്തിന് ഇംഗ്ലീഷിന് ENG) ചേർത്ത് 7738299899 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.
3. ഉമാങ് (Umang) ആപ്പ്: സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഉമാങ് ആപ്പിലൂടെ പാസ്ബുക്കിന്റെ പൂർണരൂപം കാണാൻ സാധിക്കും. ആപ്പിൽ ലോഗിൻ ചെയ്ത ശേഷം 'EPFO' സേവനങ്ങൾ സെർച്ച് ചെയ്യുക. തുടർന്ന് 'View Passbook' എന്നത് തിരഞ്ഞെടുത്ത് ഒടിപി (OTP) നൽകി ലോഗിൻ ചെയ്താൽ നിങ്ങൾക്ക് തത്സമയം പാസ്ബുക്ക് പരിശോധിക്കാനും അത് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
4. ഇപിഎഫ്ഒ ഔദ്യോഗിക വെബ്സൈറ്റ്: കൂടുതൽ വിശദമായ വിവരങ്ങൾക്കായി epfo.gov.in സന്ദർശിക്കുക. ഇതിൽ 'For Employees' എന്ന വിഭാഗത്തിലെ 'Member Passbook' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വർഷം തിരിച്ചുള്ള സമ്പൂർണ വിവരങ്ങളും മെമ്പർ ഐഡി അടിസ്ഥാനത്തിലുള്ള ബാലൻസും കാണാം.
ഡിജിറ്റൽ സേവനങ്ങളിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചിട്ടുണ്ട്.
EPFO offers four simple ways to check PF balance including missed call, SMS, UMANG app, and the official website, enabling employees to access EPF details anytime.
Read DhanamOnline in English
Subscribe to Dhanam Magazine