ഡെബിറ്റ് കാര്‍ഡുകളെക്കാള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഡിമാന്‍ഡുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഓരോ ദിവസവും ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് സിബിലിലെയും മറ്റും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരും ചെറുകിട ഇടത്തരം ബിസിനസുകാരും സ്ത്രീകളുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വീഴ്ചവരുത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെറുകിട ബിസിനസുകാര്‍ക്ക് ഇഎംഐ വാഗ്ദാനങ്ങളുമായി എത്തുന്നവര്‍ നിരവധിയാണ്.
ബാങ്ക്/ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സെയ്ല്‍സ് വിഭാഗം ജീവനക്കാരുടെ ഭംഗിവാക്കുകളില്‍ വീണ് പോകുന്നവര്‍ നിരവധിയാണ്. ബാങ്കുകള്‍ നമ്മളെ അല്ല, നമ്മള്‍ ബാങ്കുകളെയാണ് വാസ്തവത്തില്‍ ഉപയോഗപ്പെടുത്തേണ്ടത്. സൂക്ഷിച്ചാല്‍ ദുംഖിക്കേണ്ടതില്ല എന്നത് എപ്പോഴും ഓര്‍ക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഇംഎംഐ സംബന്ധിച്ച് ഈ അഞ്ച് തെറ്റുകളാണ് സാധാരണയായി എല്ലാവരും വരുത്തുന്നത്. ഈ തെറ്റുകളൊഴിവാക്കിയാല്‍ വലിയ കടക്കെണികളില്‍ വീഴാതെ നോക്കാം.
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കി വെക്കുന്നതാണ് പലരുടെയും ശീലം. മാത്രമല്ല സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ ഒന്ന്, സേംവിംഗ്‌സ് അക്കൗണ്ട് ഉള്ള ബാങ്കില്‍ ഒന്ന് എന്ന കണക്കിലാണ് പലരും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും തുറക്കുന്നത്. ബാങ്കും നിങ്ങളും തമ്മിലുള്ള ബന്ധമോ നിങ്ങളുടെ പരിചയമോ ഒന്നും ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിന് മാനദണ്ഡമേ അല്ല. ഒന്നിലധികം അക്കൗണ്ടുകളുള്ളവര്‍ക്കരികിലേക്ക് ക്രെഡിറ്റ് കാര്‍ഡ് വാദഗ്ദാനങ്ങളുമായി ജീവനക്കാര്‍ എത്തിയേക്കാം. എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് മാത്രം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഉപയോക്താവിന് നല്‍കുന്ന ഓഫറുകള്‍ പല കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കിട്ടണമെന്നില്ല. മാത്രമല്ല ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളപ്പോള്‍ എളുപ്പത്തില്‍ പണം ചോര്‍ന്നു പോകുകയും നിങ്ങള്‍ അത് ശ്രദ്ധിക്കാതെ പോകുകയും ചെയ്യാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചു തീര്‍ത്താലും ബാങ്ക് സര്‍വീസ് ചാര്‍ജും കാര്‍ഡ് കൈവശം വച്ചിരിക്കുന്നതിനുള്ള വകയിലും മറ്റുമായി ധാരാളം ചാര്‍ജുകള്‍ ചേര്‍ത്ത് ചെറുതെങ്കിലും ഒരു തുക പ്രതിമാസം നിങ്ങളുടെ ബാധ്യതയായി കണക്കാക്കാം. കാര്‍ഡ് വേണ്ട എന്നു തീരുമാനിക്കുമ്പോള്‍ തന്നെ ബാങ്കിനെ അറിയിക്കുകയും സറണ്ടര്‍ ചെയ്യുകയും ചെയ്യും. ഒന്നോ രണ്ടോ ലെറ്ററും ഇതിനായി സമര്‍പ്പിക്കേണ്ടതായി വരും. എന്നാല്‍ കാര്‍ഡ് വരുത്തി വെയ്ക്കുന്ന ബാധ്യതയേക്കാള്‍ എത്രയോ ചെറുതാണത്.
കഴിഞ്ഞ മാസത്തെ മിനിമം പേയ്‌മെന്റ് ബില്‍ 5,434 ആണ് വന്നത്. ഞാനങ്ങ് 5500 അടച്ചു തലവേദന തീര്‍ത്തു എന്നു പലരും പറയാറുണ്ട്. എന്നാല്‍ ഓര്‍ക്കുക മുഴുവനായുള്ള ബില്‍ അടയ്ക്കാത്തപ്പോള്‍ ബാങ്ക് ആവശ്യപ്പെടുന്ന മിനിമം തുകയില്‍ വളരെക്കുറച്ച് നിങ്ങള്‍ കൂട്ടിയടച്ചാലും അത് നിങ്ങള്‍ക്ക് വലിയ നേട്ടമൊന്നും വരുത്തുന്നില്ല. ബില്‍ തുകയുടെ പകുതിയോളം വീതം അടച്ചു തീര്‍ക്കാനെങ്കിലും ശ്രമിക്കുക. അല്ലാത്ത പക്ഷം ബാങ്ക് ആവശ്യപ്പെടുന്ന യഥാര്‍ത്ഥ തുക മാത്രം നല്‍കുക. ഉദാഹരണത്തിന് 5434 എങ്കില്‍ 5434 തന്നെ അടയ്ക്കുക. പൂര്‍ണമായ ബില്‍ 30000 ആണെങ്കില്‍ 15000 വീതമെങ്കിലും അടച്ച് തീര്‍ക്കുക.
മിനിമം ബാലന്‍സ് തുക മാത്രം അടച്ച് മാസങ്ങളോളം ക്രെഡിറ്റ് ബില്‍ അടയ്ക്കാതെ വന്നാല്‍ മുഴുവന്‍ ക്രെഡിറ്റ് ലിമിറ്റിന്റെ 50 ശതമാനം തുക കൂടി നിങ്ങള്‍ അധികമായി നല്‍കേണ്ടി വരും. അതിനാല്‍ മിനിമം തുക അടയ്ക്കാതെ ബില്‍ തുകയുടെ പകുതിയോളം വീതം അടച്ചു തീര്‍ക്കാനെങ്കിലും ശ്രമിക്കുക. അല്ലാത്ത പക്ഷം ബാങ്ക് ആവശ്യപ്പെടുന്ന യഥാര്‍ത്ഥ തുക മാത്രം നല്‍കുക. ഉദാഹരണത്തിന് 5434 എങ്കില്‍ 5434 തന്നെ അടയ്ക്കുക. പൂര്‍ണമായ ബില്‍ 30000 ആണെങ്കില്‍ 15000 വീതമെങ്കിലും അടച്ച് തീര്‍ക്കുക.
പലിശ കൃത്യമായി കണക്കു കൂട്ടാന്‍ അറിഞ്ഞിരിക്കണം. അപ്പോള്‍ തന്നെ നിങ്ങള്‍ അനാവശ്യ ക്രെഡിറ്റ്കാര്‍ഡ് ഇഎംഐകളില്‍ പെട്ടു പോകില്ല.
ക്രെഡിറ്റ് കാര്‍ഡിന് മേലെ നിങ്ങള്‍ വാങ്ങുന്ന ഉപകരണങ്ങളും സാധന സാമഗ്രികളുമെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഓഫറിലായിരിക്കാം. എന്നാല്‍ അവയിന്മേലുള്ള പലിശ നിങ്ങള്‍ കാണാതെ പോകരുത്. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഫോണിന് വിലക്കുറവു ലഭിച്ചേക്കാം. എന്നാല്‍ അത് പലിശയായി ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ നിങ്ങള്‍ അടയ്ക്കുന്നത്ര ഉള്ളുവെന്നു മനസ്സിലാക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine