Personal Finance

ദിവസവും 238 രൂപ മാറ്റി വയ്ക്കാന്‍ കഴിഞ്ഞാല്‍ അരക്കോടി സ്വന്തമാക്കാനാകുമോ?

നേരത്തെ ചേരുന്നവര്‍ക്ക് എല്ലാ ബെനിഫിറ്റുകളോടും കൂടി പദ്ധതിയുടെ പ്രയോജനങ്ങള്‍ ആസ്വദിക്കാം

Dhanam News Desk

മികച്ച നിക്ഷേപ സ്‌കീമുകള്‍ അന്വേഷിക്കുന്നവര്‍ക്ക് എല്‍ഐസി പദ്ധതികള്‍ എന്നും ആകര്‍ഷകമാണ്. ചുരുങ്ങിയ പ്രീമിയത്തില്‍ സുരക്ഷിതമായി സമ്പാദ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ധാരാളം പദ്ധതികളും എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നു. പരിമിതമായ പ്രീമിയത്തില്‍ മികച്ച സമ്പാദ്യം വളര്‍ത്തുന്ന അത്തരത്തിലൊരു പോളിസിയാണ് എല്‍.ഐ.സിയുടെ ജീവന്‍ ലാഭ്. ഇതൊരു നോണ്‍ ലിങ്ക്ഡ്, പ്രോഫിറ്റ് എന്‍ഡോവ്മെന്റ് പ്ലാനാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ വാദ്ഗാനം ചെയ്യുന്നതോടൊപ്പം പദ്ധതി പദ്ധതി ഒരേസമയം ഒരു മികച്ച സമ്പാദ്യ പദ്ധതിയുടെ പ്രയോജനങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ഒരേ സമയം മെച്യൂരിറ്റി ആനുകൂല്യവും, ലൈഫ് ഇന്‍ഷുറന്‍സ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളില്‍ ഒന്നാണിതെന്നു പറയാം.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഏത് സമയത്തും പോളിസി ഉടമ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണയും, നോമിനിക്കു കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു വലിയ തുകയും പ്ലാന്‍ നല്‍കുന്നു. ലോണ്‍ സൗകര്യവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

ദിവസവും 238 രൂപ മാറ്റി വയ്ക്കാനായാല്‍ ഇതിന്റെ എല്ലാ ബെനിഫിറ്റുകളോടും കൂടി പദ്ധതിയുടെ പ്രയോജനങ്ങള്‍ ആസ്വദിക്കാം. അതേസമയം ചെറുപ്പക്കാര്‍ക്ക് ഈ പദ്ധതി വളരെ കുറഞ്ഞ റിസ്‌കും കൂടുതല്‍ പ്രയോജനങ്ങളും നല്‍കുന്നു. 25 വയസ് പ്രായമുള്ള ഒരാള്‍ 25 വര്‍ഷത്തെ പ്രീമിയം അടയ്ക്കുന്ന കാലയളവ് തെരഞ്ഞെടുക്കുന്നുവെന്നു കരുതുക. അടിസ്ഥാന സം അഷ്വേര്‍ഡ് തുകയായി 20 ലക്ഷം രൂപ തെരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീമിയം ജി.എസ്.ടി ഒഴികെ 86,954 രൂപയാകും.

ഇങ്ങനെ വരുമ്പോള്‍ ഒരു ദിവസം മാറ്റിവയ്‌ക്കേണ്ട തുക 238 രൂപ മാത്രമാണ്. മാസം, 6664 രൂപ. നിങ്ങള്‍ക്ക് 50 വയസ് തികയുമ്പോഴോ 25 വര്‍ഷത്തിന് ശേഷം പ്ലാന്‍ മെച്ചര്‍ ആകുമ്പോഴോ, റൈഡര്‍ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കി, സാധാരണ ലൈഫ് കവര്‍ ആനുകൂല്യത്തിന് കീഴില്‍ മൊത്തത്തിലുള്ള മെച്യൂരിറ്റി മൂല്യം ഏകദേശം 54.50 ലക്ഷം രൂപയായി മാറ്റിയെടുക്കാം.

പ്രതിമാസ മിനിമം ഗഡു തുക - 5000 രൂപ

ത്രൈമാസ മിനിമം ഗഡു തുക - 15,000 രൂപ

അര്‍ധവാര്‍ഷിക മിനിമം ഗഡു തുക - 25,000 രൂപ

വാര്‍ഷിക മിനിമം ഗഡു തുക - 50,000 രൂപ.

ആനുകൂല്യം ഒറ്റനോട്ടത്തില്‍

1. പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍, അതുവരെയുള്ള എല്ലാ പ്രീമിയങ്ങളും അടച്ചിട്ടുണ്ടെങ്കില്‍ സം അഷ്വേര്‍ഡും നിക്ഷിപ്തമായ സിമ്പിള്‍ റിവേര്‍ഷണറി ബോണസുകള്‍, അന്തിമ അധിക ബോണസ്, എന്തെങ്കിലും ഉണ്ടെങ്കില്‍ അതും നോമിനിക്ക് ലഭിക്കും.

2. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കു പ്രീമിയങ്ങള്‍ എല്ലാം അടിച്ചിട്ടുണ്ടെങ്കില്‍ സം അഷ്വേര്‍ഡ്, നിക്ഷിപ്ത സിമ്പിള്‍ റിവേര്‍ഷണറി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ്, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സഹിതം ഒറ്റത്തവണയായി തന്നെ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT