Image courtesy: canva 
Personal Finance

എങ്ങനെയാണ് പറ്റിയൊരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നത്? സ്മാര്‍ട്ടായ തന്ത്രങ്ങള്‍

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഭൂതകാലം നോക്കണോ? മുന്‍കാല നേട്ടം ഭാവി വരുമാനം ഉറപ്പാക്കുമോ?

Dhanam News Desk

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അവയുടെ മുന്‍കാല പ്രവര്‍ത്തനവും പ്രകടനവും നോക്കണോ? നിക്ഷേപം നടത്തുന്നതിന് മുമ്പ് പലരും അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, കഴിഞ്ഞകാലത്തെ പ്രകടനം നിക്ഷേപത്തിന് ഭാവി വരുമാനം ഉറപ്പു നല്‍കുന്നില്ല.

മ്യൂച്വല്‍ ഫണ്ടുകള്‍ നൂറുകണക്കിനുണ്ട്. കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ വരുമാനം നല്‍കിയ ഫണ്ടുകള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ മികച്ച വരുമാനം നല്‍കുമെന്ന് ഗാരണ്ടി ഒന്നുമില്ല. അത് ആശ്രയിക്കാവുന്ന നിക്ഷേപ തന്ത്രമല്ല.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനം മെച്ചമായിരുന്നോ എന്ന് നോക്കുന്നതിനേക്കാള്‍ നല്ലത് കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടം എന്തായിരുന്നു എന്ന് പരിശോധിക്കുന്നതാണ്.

എത്ര നന്നായി നോക്കിനടത്തുന്നതുമാകട്ടെ, ഒരു ഫണ്ടില്‍ മാത്രമായി പണം നിക്ഷേപിക്കാതിരിക്കുക. പല ഫണ്ടില്‍ നിക്ഷേപിച്ചാല്‍ റിസ്‌ക് കുറഞ്ഞിരിക്കും. ഒരു ഫണ്ടില്‍ ആകെയുള്ളതിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപിക്കരുത്.

ഇന്‍ഡക്‌സ് ഫണ്ടുകളും ഇ.ടിഎഫുമാണ് വിപണിയെ മുഴുവനായി പ്രതിഫലിപ്പിക്കുന്നത്. ദീര്‍ഘകാലത്തേക്ക് അവ നല്ല പ്രകടനം കാഴ്ചവെക്കും. പതിവു ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറവായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT