Group of perople talking each other
Insurance

90'S കിഡ്‌സിനോടാണ് ചോദ്യം, വര്‍ധിച്ചുവരുന്ന ചികിത്സാ ചെല വുകള്‍ക്കിടയില്‍ നിങ്ങള്‍ സുരക്ഷിതനാണോ? ഇല്ലെങ്കില്‍ ഇത്‌ അറിഞ്ഞുവച്ചോളു

ഇന്ത്യയില്‍ ആരോഗ്യമേഖലയിലെ പണപ്പെരുപ്പം പ്രതിവര്‍ഷം 10-15 ശതമാനം വരെയാണ് വര്‍ധിക്കുന്നത്

Dhanam News Desk

തൊണ്ണൂറുകളില്‍ കുട്ടിക്കാലം ആഘോഷിച്ചവരാണ് ഈ ലോകം തന്നെ മാറ്റിയതെന്നൊക്കെയുള്ള വീരവാദവുമായി നടന്നാല്‍ പോരാ. നിങ്ങളെ നോക്കാന്‍ നിങ്ങളെ ഉണ്ടാവൂ എന്ന് തിരിച്ചറിയേണ്ട പ്രായം കൂടിയാണ് 40കള്‍. കയ്യില്‍ 5 ലക്ഷത്തിന്റെ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സും 3 ലക്ഷത്തിന്റെ വ്യക്തിഗത പോളിസിയും ഉണ്ടെന്നു കരുതി സമാധാനമായി ഇരിക്കാന്‍ വരട്ടെ. നിലവിലെ മെഡിക്കല്‍ പണപ്പെരുപ്പവും (Medical Inflation) ആശുപത്രി ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഈ തുക എത്രത്തോളം ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് എത്രത്തോളം പര്യാപ്തമാണെന്ന ചോദ്യം പ്രസക്തമാണ്.

കയ്യിലുള്ള കവറേജ് മതിയോ?

40 വയസ് പിന്നിട്ട ഒരു വ്യക്തിക്ക് 8 ലക്ഷം രൂപയുടെ മൊത്തം കവറേജ് ഉണ്ടെങ്കിലും ചില പ്രധാന ഘടകങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്:

കമ്പനി നല്‍കുന്ന 5 ലക്ഷം രൂപയുടെ കവറേജ് നിങ്ങള്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നിടത്തോളം മാത്രമേ ലഭ്യമാകൂ. ജോലി മാറുന്ന സമയത്തോ അല്ലെങ്കില്‍ റിട്ടയര്‍മെന്റിന് ശേഷമോ ഈ പരിരക്ഷ ലഭിക്കില്ല.

മെട്രോ നഗരങ്ങളിലോ വലിയ സ്വകാര്യ ആശുപത്രികളിലോ ഒരു ഹൃദയശസ്ത്രക്രിയയോ അല്ലെങ്കില്‍ മറ്റ് പ്രധാന ശസ്ത്രക്രിയകളോ വേണ്ടി വന്നാല്‍ 8 ലക്ഷം രൂപ എന്നത് വളരെ ചെറിയ തുകയാണ്.

ഇന്ത്യയില്‍ ആരോഗ്യമേഖലയിലെ പണപ്പെരുപ്പം പ്രതിവര്‍ഷം 10-15 ശതമാനം വരെയാണ് വര്‍ധിക്കുന്നത്.

പരിഹാരമെന്ത്?

കവറേജ് വര്‍ധിപ്പിക്കാന്‍ ഏറ്റവും ലാഭകരമായ വഴി ഒരു 'സൂപ്പര്‍ ടോപ്പ്-അപ്പ്' പ്ലാന്‍ വാങ്ങുക എന്നതാണ്. പുതിയൊരു വ്യക്തിഗത പോളിസി വാങ്ങുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഇതിലൂടെ കവറേജ് ഉയര്‍ത്താം.

ഉദാഹരണത്തിന് നിങ്ങളുടെ കയ്യിലുള്ള 8 ലക്ഷം രൂപ 'ഡിഡക്റ്റബിള്‍' (Deductible) ആയി നിശ്ചയിച്ച് 20 ലക്ഷത്തിന്റെയോ 50 ലക്ഷത്തിന്റെയോ സൂപ്പര്‍ ടോപ്പ്-അപ്പ് പ്ലാന്‍ എടുക്കുകയാണെങ്കില്‍, വലിയ തുക വരുന്ന ആശുപത്രി ബില്ലുകള്‍ ഇതിലൂടെ കവര്‍ ചെയ്യാം.

40-45 വയസ് പിന്നിടുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ വ്യക്തിഗത കവറേജ് എങ്കിലും ഓരോ വ്യക്തിക്കും ഉണ്ടാവുന്നത് ഉചിതമായിരിക്കും. കൂടാതെ ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനുകള്‍ എടുക്കുമ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും മതിയായ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT