Insurance

ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 % വിദേശ നിക്ഷേപം അനുവദിക്കാന്‍ നീക്കം

Dhanam News Desk

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. 74 ശതമാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

ഇന്‍ഷുറന്‍സ് ഇടനിലക്കാരുടെ എഫ്ഡിഐ പരിധി സെപ്റ്റംബര്‍ 2 ന് സര്‍ക്കാര്‍ 100 ശതമാനമായി ഉയര്‍ത്തിയിരുന്നു. വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ട് ഇന്നു പുറത്തുവന്നയുടെനെ എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടു ശതമാനത്തിലേറെ വര്‍ധിച്ചു.

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില നാലു ശതമാനവും ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ വില 7.8 ശതമാനവുമാണ് ഉയര്‍ന്നത്.

സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐഐ) ഇന്‍ഷുറന്‍സ് കമ്പനികളോടും മറ്റും അഭിപ്രായം തേടിയിരുന്നു. പല ഘട്ടങ്ങളായി ഓഹരി പരിധി 74% ആയി ഉയര്‍ത്താമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം, വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് ഒറ്റയടിക്ക് 74% ആക്കണമെന്ന് ആഗ്രഹിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT