Insurance

ആരോഗ്യ രക്ഷക് പോളിസി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുമായി എല്‍ഐസി

65 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 80 വയസ് വരെ സംരക്ഷണം ലഭ്യമാകും

Dhanam News Desk

ആരോഗ്യ രക്ഷക് എന്ന പേരില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. പോളിസിയുടമയെ കൂടാതെ അവരുടെ ജീവിത പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെയെല്ലാം ഒറ്റ പോളിസിയില്‍ ഉള്‍പ്പെടുത്താനാവും. 18 നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പോളിസിയെടുക്കാം. 91 ദിവസം മുതല്‍ 20 വയസ് വരെയുള്ളവരെ കുട്ടികളായി പോളിസിയില്‍ ഉള്‍പ്പെടുത്താനാവും.

കുട്ടികളെന്ന നിലയില്‍ 25 വയസു വരെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 80 വയസ് വരെ പോളിസിയെടുക്കാം.

ഇഷ്ടമുള്ള തുകയ്ക്കും പ്രീമിയത്തിനും പോളിസി ലഭ്യമാണ് എന്നതാണ് ഒരു പ്രത്യേകത. ആശുപത്രിവാസം, സര്‍ജറി എന്നിവയ്ക്ക് ക്ലെയിം ചെയ്യാം. പോളിസിയുടമ അകാലത്തില്‍ മരണപ്പെട്ടാല്‍ പ്രീമിയം അടയ്ക്കാതെ തന്നെ പിന്നീട് പോളിസിയില്‍ ഉള്‍പ്പട്ട മറ്റ് അംഗങ്ങള്‍ക്ക് പോളിസി കാലയളവില്‍ ആനുകൂല്യം നേടാനാവും. കാറ്റഗറി 1, കാറ്റഗറി രണ്ട് വിഭാഗത്തില്‍ പെടുന്ന സര്‍ജറിക്ക് വിധേയരായവര്‍ക്കും പ്രീമിയം ഒഴിവാക്കപ്പെടും.

ഓട്ടോ സം അപ്പ്, നോ ക്ലെയിം ബെനഫിറ്റ് എന്നിവയിലൂടെ പ്ലാന്‍ കവറേജ് വര്‍ധിപ്പിക്കാന്‍ പോളിസിയുടമയ്ക്ക് സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT