Image courtesy: Canva
Personal Finance

ഇ.എം.ഐ യിൽ ബൈക്ക് വാങ്ങാൻ പദ്ധതിയുണ്ടോ? ആവശ്യമുള്ള ക്രെഡിറ്റ് സ്കോർ ഇതാണ്; കുറഞ്ഞ സ്കോറിൽ വായ്പ എങ്ങനെ നേടാം?

ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞാല്‍ കടം വാങ്ങുന്നയാൾക്ക് കൂടുതൽ ഡൗൺ പേയ്‌മെന്റ് നടത്തേണ്ടിവരും

Dhanam News Desk

ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ അപേക്ഷകന്റെ ലോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ക്രെഡിറ്റ് സ്കോർ വളരെ പ്രധാന ഘടകമാണ്. ഇരുചക്ര വാഹനങ്ങള്‍ ലോണില്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ വായ്പാ അപേക്ഷയ്ക്ക് ക്രെഡിറ്റ് സ്കോറും ശ്രദ്ധിക്കുന്നതാണ്.

വായ്പ എടുക്കന്നയാൾ എത്രത്തോളം വിശ്വസനീയനാണെന്ന് അവരുടെ ക്രെഡിറ്റ് ചരിത്രത്തെ അക്കങ്ങളായി പ്രതിനിധീകരിക്കുന്നതിനെയാണ് ക്രെഡിറ്റ് സ്കോർ എന്നു പറയുന്നത്. ക്രെഡിറ്റ് സ്കോറുകൾ 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് ബ്യൂറോ റേറ്റു ചെയ്യുന്നത്.

ഇരുചക്ര വാഹന വായ്പയ്ക്കുളള നല്ല ക്രെഡിറ്റ് സ്കോർ

750-ൽ കൂടുതൽ: 750-ൽ കൂടുതൽ സ്കോർ നേടുന്ന അപേക്ഷകർക്ക് വേഗത്തിൽ വായ്പ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, കൂടാതെ അപേക്ഷകന് അനുകൂലമായ നിബന്ധനകളും പലിശ നിരക്കുകളും ബാങ്കുകളില്‍ നിന്ന് ലഭിക്കാനിടയുണ്ട്.

701-750: ഈ റേഞ്ച് നല്ല സ്കോറുകളായി കണക്കാക്കപ്പെടുന്നു. വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകൾ നിറവേറ്റുന്ന സ്കോറായാണ് സാധാരണയായി ഇത് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അപേക്ഷകന് സ്വീകാര്യമായ നിബന്ധനകൾ നൽകാൻ ചിലപ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയാറായേക്കില്ല.

650-700: ഈ റേഞ്ച് സ്കോറിലും വായ്പകള്‍ക്ക് അംഗീകാരം ലഭിക്കാം. എന്നാല്‍ ഉയർന്ന പലിശ നിരക്കുകളോ ഡൗൺ പേയ്‌മെന്റോ ഉൾപ്പെടെയുള്ള കർശനമായ മാനദണ്ഡങ്ങൾ വായ്പാദാതാക്കൾ പ്രയോഗിച്ചേക്കാം.

650-ൽ താഴെ: 650-ൽ താഴെയുള്ള സ്കോറുകൾ മോശം സ്കോറുകളായി കണക്കാക്കപ്പെടുന്നു. കൂടാതെ വായ്പ ലഭിക്കുന്നത് ഇത് മിക്കവാറും അസാധ്യമാക്കുന്നു.

കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഇരുചക്ര വാഹന വായ്പയെ പല തരത്തിൽ പ്രതികൂലമായി ബാധിച്ചേക്കാം

ഉയർന്ന പലിശ നിരക്കുകൾ: കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള ആള്‍ക്ക് വായ്പ നൽകുന്നതിൽ ഉൾപ്പെടുന്ന അപകടസാധ്യത നികത്താൻ ബാങ്കുകള്‍ ഉയർന്ന പലിശ നിരക്കുകൾ ചുമത്താൻ തീരുമാനിച്ചേക്കാം.

കുറഞ്ഞ വായ്പാ തുകകൾ: ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞാല്‍ കടം വാങ്ങുന്നയാൾക്ക് കൂടുതൽ ഡൗൺ പേയ്‌മെന്റ് നടത്തേണ്ടിവരും. ഇത് വായ്പാ തുക കുറവാകാനുളള സാധ്യതകള്‍ക്ക് ഇടയാക്കും.

കർശനമായ തിരിച്ചടവ് നിബന്ധനകൾ: വായ്പ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ തിരിച്ചടവ് കാലയളവുകളും കർശനമായ തിരിച്ചടവ് നിബന്ധനകളും ആവശ്യമായി വന്നേക്കാം.

കുറഞ്ഞ ക്രെഡിറ്റ് സ്കോറിൽ ഇരുചക്ര വാഹന വായ്പ എങ്ങനെ സ്വന്തമാക്കാം

കൂടുതൽ ഡൗൺ പേയ്‌മെന്റ്: കൂടുതൽ ഡൗൺ പേയ്‌മെന്റ് ആവശ്യപ്പെടുന്നതിലൂടെ ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ റിസ്ക് കുറയ്ക്കുന്നു.

സഹ-അപേക്ഷകൻ: ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഒരു സഹ-അപേക്ഷകനോ ഗ്യാരണ്ടറോ ഉപയോഗിച്ച് നിങ്ങൾക്ക് വായ്പാ അപേക്ഷയിൽ വിശ്വാസ്യത കൂട്ടാം.

ശരിയായ വായ്പാദാതാവിനെ തിരഞ്ഞെടുക്കുക: കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് വായ്പ അനുവദിച്ച ചരിത്രമുള്ള ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അന്വേഷിച്ച് കണ്ടെത്തുക.

Know the ideal credit score for two-wheeler loans and how to secure approval even with a low score.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT