Personal Finance

LIC ജീവന്‍ ഉമംഗ്; ഉറപ്പായ വരുമാനം, 100 വയസുവരെ!

എല്‍ ഐ സിയുടെ ജനപ്രിയ പോളിസിയായ ജീവന്‍ ഉമംഗിനെ പരിചയപ്പെടാം

സലീന ഇ കെ

കോവിഡ് കാലം നമ്മെ ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിച്ചു. അനാവശ്യ ചെലവ് ഒഴിവാക്കിയും ജീവിക്കാം. എല്ലാ വരുമാനമാര്‍ഗങ്ങളും നിലയ്ക്കുന്ന ഒരു ഘട്ടം വന്നേക്കാം; ആ സമയവും പിടിച്ചുനില്‍ക്കാന്‍ ഒരു കരുതല്‍ വേണം എന്നതൊക്കെ അതില്‍ ചിലതാണ്. വരുമാനം എത്ര വലുതോ ചെറുതോ ആകട്ടേ, അതിന്റെ 30 ശതമാനമെങ്കിലും സേവിംഗ്‌സായി മാറ്റിവെയ്ക്കാന്‍ ശ്രദ്ധിക്കണം. വരുമാനം ഉറപ്പ് നല്‍കുന്ന ദീര്‍ഘകാല നിക്ഷേപവും വേണം. ഇതിനായി പരിഗണിക്കാവുന്ന ഒന്നാണ് എല്‍ ഐ സിയുടെ ജീവന്‍ ഉമംഗ് പോളിസി.

സവിശേഷതകള്‍
  • നോണ്‍ ലിങ്ക്ഡ്, ലാഭത്തോടെയുള്ള, ഹോള്‍ലൈഫ് അഷ്വറന്‍സ് പ്ലാനാണിത്.
  • ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് അടുത്തിടെയും കുറഞ്ഞു. ഈ സാഹചര്യത്തില്‍, പോളിസി ഉടമകള്‍ക്ക് 100 വയസുവരെ എട്ട് ശതമാനം പലിശ ഉറപ്പുതരുന്ന പോളിസിയാണിത്.
  • ഇന്ത്യന്‍ സര്‍ക്കാരിന്റെ സോവറിന്‍ ഗ്യാരണ്ടിയും എല്‍ ഐ സിയുടെ ഗ്യാരണ്ടിയും ഇതിനുണ്ട്.
  • മക്കളെ ആശ്രയിക്കാതെ വിശ്രമ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മക്കള്‍ക്ക് നല്ലൊരു നിക്ഷേപം കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടും.
  • 15 വര്‍ഷത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ പണമാക്കി മാറ്റാം. 100 വയസുവരെ തുടരണമെങ്കില്‍ ഗ്യാരണ്ടീഡ് പെന്‍ഷനായി തുടരാം. ഉദാഹരണത്തിന് വര്‍ഷത്തില്‍ 12 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 15 വര്‍ഷത്തിനുശേഷം, 100 വയസുവരെ പ്രതിവര്‍ഷം 12 ലക്ഷം രൂപ ഉറപ്പായി കിട്ടിക്കൊണ്ടിരിക്കും. അതേസമയം അദ്ദേഹത്തിന്റെ ഫണ്ട് മൂല്യം കൂടുകയും ചെയ്യും.
  • കുറഞ്ഞ സം അഷ്വേഡ്: രണ്ട് ലക്ഷം രൂപ. പ്രായപരിധി: 0-55 വയസുവരെ. ഉയര്‍ന്ന ബേസിക് സം അഷ്വേഡിന് പരിധിയില്ല.

പോളിസി അടക്കാനുള്ള കാലാവധി: 15, 20, 25, 30 വര്‍ഷങ്ങള്‍. പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ പോളിസി തുക അടക്കാം.

  • പോളിസിയുടമയ്ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതി വന്നാല്‍ പിന്നീട് പ്രീമിയം തുക അടക്കേണ്ടതില്ല. 10 വര്‍ഷം, മാസം തോറും അടച്ചതുക അദ്ദേഹത്തിന് തിരികെ ലഭിക്കും.

(ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക. ഇ മെയ്ല്‍: eksaleena@gmail.com)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT