Dr. Neelakandan Pillai and Jaydeep Menon 
Personal Finance

നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കാന്‍ 'വസുപ്രദ'; നയിക്കാന്‍ പ്രഗല്‍ഭരായ പ്രഫഷണലുകള്‍

സെബിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഓഹരി വിപണിയില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉപദേശം നല്‍കും

Dhanam News Desk

ഓഹരി മേഖലയില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെ പ്രശസ്ത ധനകാര്യ ഉപദേഷ്ടാക്കള്‍ ഒരുമിക്കുന്നു. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേശ (ആര്‍ഐഎ) സ്ഥാപനമായ കൊച്ചിയിലെ വസുപ്രദ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകള്‍ സംഗമിക്കുന്നത്. ധനകാര്യ പംക്തികളിലൂടെ സുപരിചിതനായ ഓഹരി നിക്ഷേപ വിദഗ്ധന്‍ ജയ്ദീപ് മേനോനും പ്രശസ്ത ബാങ്കറും മൂലധനവിപണി വിദഗ്ധനുമായ ഡോ. നീലകണ്ഠന്‍ പിള്ളയുമാണു വസുപ്രദയുടെ സ്ഥാപകര്‍.

ഇന്ത്യയിലും വിദേശത്തും ഉള്ള നിക്ഷേപകര്‍ക്ക് സെബി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫീസിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉപദേശം നല്‍കും.

ജയദീപ് മേനോന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് പഠനത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മൂഡീസ് അനലിറ്റിക്‌സിന്റെ സി.ഐ.ഡബ്ല്യു.എം അടക്കം നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബാങ്കിംഗില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുളള ഡോ. നീലകണ്ഠന്‍ പിള്ള, ഓപ്പറേഷണല്‍ എഫിഷ്യന്‍സി ആന്‍ഡ് സര്‍വീസ് ഡെലിവറിയില്‍ പിഎച്ച്.ഡി. എടുത്തിട്ടുണ്ട്.

രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ആയ വസുപ്രദ കമ്മീഷനോ മറ്റു പ്രതിഫലങ്ങളോ വാങ്ങുന്നില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അന്വേഷണങ്ങള്‍ക്ക്: jaideepmenon@vasupradah.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT