Image : Canva 
Personal Finance

സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെ ചെയ്യണം? സെബി സൗജന്യ മാസ്റ്റര്‍ ക്ലാസ്

ഞായറാഴ്ചരാത്രി 8 മണിക്കാണ് സൗജന്യ ഓൺലൈൻ സെഷൻ

Dhanam News Desk

നിലവിലെ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയുടെ സാഹചര്യത്തിൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് നല്ലതാണോ? നിലവിൽ നടത്തിയിട്ടുള്ള നിക്ഷേപം എന്താണ് ചെയ്യേണ്ടത്? ഈ വിഷയത്തില്‍ സൗജന്യ മാസ്റ്റര്‍ ക്ലാസ് ഞായറാഴ്ച നടത്തും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യ (സെബി) സ്മാർട്സ് ട്രയിനറായ ഡോ. സനേഷ് ചോലക്കാടാണ് ക്ലാസ് നടത്തുന്നത്.

വ്യത്യസ്ത നിക്ഷേപ തന്ത്രങ്ങൾ ആയ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാന്‍ (SIP), സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP), വിഡ്രോവൽ പ്ലാൻ(SWP) എന്നിവ എങ്ങനെ ഈ സാഹചര്യത്തിൽ കാര്യക്ഷമമായി വിനിയോഗിക്കാം എന്നും ക്ലാസില്‍ വിശദീകരിക്കും.

ഞായറാഴ്ച ( ഫെബ്രുവരി 23) ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് സൗജന്യ ഓൺലൈൻ സെഷൻ നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9847436385 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശം അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT