Personal Finance

ചുരുങ്ങിയ നിക്ഷേപം 1000 രൂപ, സാധാരാണക്കാര്‍ക്കും നേടാം 15 ലക്ഷത്തോളം സമ്പാദ്യം

റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാക്കാന്‍ ചെറുനിക്ഷേപ പദ്ധതികള്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കാം.

Dhanam News Desk

സാധാരണക്കാര്‍ക്കും പോസ്റ്റ് ഓഫീസുകള്‍ വഴി ജനകീയമായ നിരവധി നിക്ഷേപ പദ്ധതികളില്‍ ഭാഗമാകാം. വിപണിയുടെ നഷ്ടസാധ്യതകളൊന്നുമില്ലാതെ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതികളാണ് സ്മോള്‍ സേവിംഗ്സ് സ്‌കീമുകള്‍. ബാങ്ക് നിക്ഷേപത്തേക്കാളും താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.

സുരക്ഷിതവും സ്ഥിരവുമായ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ പദ്ധതികള്‍. അഞ്ചുവര്‍ഷംകൊണ്ട് 15.55 ലക്ഷം രൂപയിലേറെ സമ്പാദിക്കാന്‍ ലഘു സമ്പാദ്യ പദ്ധതികള്‍വഴികഴിയും. ജോലിയില്‍നിന്ന് വിരമിച്ച നിക്ഷേപകര്‍ക്കിടയില്‍ ജനകീയമായ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം അഥവാ എസ് സി എസ് എസ്. ഉയര്‍ന്ന പലിശയാണ് പദ്ധതിയുടെ ഹൈലൈറ്റ്.

കാത്തിരുന്നാല്‍ ഇരട്ടി നേട്ടം

ഈ സ്‌കീമിന് നിലവില്‍ 7.4ശതമാനം പലിശയാണ് നല്‍കുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നുമാസംകൂടമ്പോള്‍ 27,750 രൂപവീതം പലിശലഭിക്കും. ഇതുപ്രകാരം അഞ്ചുവര്‍ഷകാലാവധിയെത്തുമ്പോള്‍ പലിശയിനത്തില്‍മാത്രം 5.55 ലക്ഷം രൂപയാകും ലഭിക്കുക. പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ കഴിയുക. പങ്കാളിയുടെ പേരിലും 15 ലക്ഷംകൂടി നിക്ഷേപിക്കാന്‍ അനുവദിക്കും.

പദ്ധതിയുടെ പരമാവധി കാലാവധി അഞ്ച് വര്‍ഷമാണെങ്കിലും മൂന്നുവര്‍ഷം കൂടി നീട്ടാന്‍ കഴിയും. പദ്ധതിയിലെ നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കുന്നു.

ആര്‍ക്കൊക്കെചേരാം?

60വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരനായിരിക്കണം.

വിആര്‍എസ് എടുത്തവരാണെങ്കില്‍ 55 വയസ്സായാല്‍മതി.

50വയസ്സിന് താഴെയുള്ള വിമുക്തഭടന്മാര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

അടുത്തുള്ള പോസ്റ്റോഫീസില്‍പോയി ഫോം പൂരിപ്പിച്ച് ആധാര്‍ ഉള്‍പ്പെടെ കെ വൈ സി രേഖകള്‍ സഹിതം നല്‍കി അക്കൗണ്ട് തുടങ്ങാം. പോസ്റ്റോഫീസിനക്കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകള്‍വഴിയും അക്കൗണ്ട് ആരംഭിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT