Photo : Canva 
Personal Finance

കടമില്ലാതെ ജീവിക്കാന്‍ ഈ 3 വഴികള്‍ നിങ്ങളെ സഹായിക്കും

ശമ്പളം അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ തന്നെ അതില്‍ നിന്നും എടുത്ത് കടം വീട്ടേണ്ടി വരാറുണ്ടോ? കടം ഒഴിവാക്കാന്‍ കഴിഞ്ഞാലോ, അതിന് സിസ്റ്റമാറ്റിക് ആകണം.

Dhanam News Desk

ശമ്പളം അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ തന്നെ അതില്‍ നിന്നും തന്നെയെടുത്ത് കടം വീട്ടേണ്ടി വരാറുണ്ടോ? നിക്ഷേപത്തിലേക്ക് മാറ്റാ കഴിയാതെ ഭൂരിഭാഗം തുകയും ചെലവഴിക്കേണ്ടി വരുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ സാമ്പത്തിക അച്ചടക്കവും തകിടം മറിഞ്ഞു കിടക്കുകയാണെന്നാണ് അതിനര്‍ത്ഥം. സാമ്പത്തിക അച്ചടക്കത്തോടെ കടം ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഇതാ ഈ 3 മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും.

സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കണം

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് എന്നതാവും പലരുടേയും ഉത്തരം. മാനസികവും ശാരീരികവും സാമ്പത്തികവുമായി ആരോഗ്യമുള്ള ഒരു ജീവിതത്തിന് സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ഏതു സാഹചര്യത്തിലും പിന്നോട്ട് പോവാതെ സമ്പാദിക്കാന്‍ സാധിക്കുകയും വേണം. പലരും പല ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനാവും സമ്പാദിക്കുന്നത്. സമ്പാദിക്കുന്നത് എന്തിനെന്ന ഉത്തമബോധത്തോടെ വേണം മുന്നോട്ട് പോവാന്‍. ഒരു കാരണവശാലും സമ്പാദ്യശീലത്തില്‍ നിന്ന് പിന്നോട്ട് പോവുകയുമരുത്.

എമര്‍ജന്‍സി ഫണ്ട് വേണം

നിലവിലെ സാഹചര്യത്തിനനുസരിച്ച് നിങ്ങള്‍ക്ക് ജീവിക്കാനുള്ള ശമ്പളമോ വരുമാനമോ ഉണ്ടായിരിക്കാം. എന്നാല്‍ ഭാവിയില്‍ എല്ലാത്തരം സാമ്പത്തിക അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ അത് മതിയാകണമെന്നില്ല. സമ്പാദ്യത്തെ ബാധിക്കാത്ത രീതിയില്‍ അടിയന്തിര സാഹചര്യത്തെ നേരിടുന്നതിന് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. ജോലിയിലോ ബിസിനസിലോ അപ്രതീക്ഷിതമായ തിരിച്ചടികള്‍ വന്നാല്‍ അത് തരണം ചെയ്യാന്‍ ആയിരിക്കണം എമര്‍ജന്‍സി ഫണ്ടുകള്‍. അതിനാല്‍ തന്നെ 6 മാസം വരെ ജീവിക്കാനും ഇഎംഐ അടയ്ക്കാനും ഉള്‍പ്പെടെയുള്ള തുക എമര്‍ജന്‍സി ഫണ്ടായി നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം.

ഇന്‍ഷുറന്‍സ് ഇല്ലാതെ പെടരുതേ!

പെട്ടെന്നുണ്ടാകുന്ന അപകടം, ചികിത്സാ ചെലവുകള്‍, ശസ്ത്രക്രിയ എന്നിവയെല്ലാം സാമ്പത്തികമായി നിങ്ങളെ തളര്‍ത്തിക്കളചയും. കടം വാങ്ങേണ്ടി വരുന്ന സാഹചര്യവും അത്തരത്തില്‍ വന്നേക്കാം. ഇന്‍ഷുറന്‍സ് എടുക്കുക വഴി അത്യാവശ്യം വരുന്ന ചികിത്സാ ചെലവുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം പോക്കറ്റ് കാലിയാകാതെ കടന്നുപോകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു വിദഗ്ധന്റെ ഉപദേശത്തോടെ വാങ്ങുക. സമയാ സമയം പുതുക്കുകയും വേണം. വാഹന ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും മറക്കരുത്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് എപ്പോഴും നല്ലതാണ്. അതുവഴി ഒരു വ്യക്തി വലിയ കടങ്ങള്‍ ബാക്കിവെച്ചാല്‍ ആശ്രിതര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകില്ല. മാത്രമല്ല, ഒരു വ്യക്തി പെട്ടെന്ന് മരണപ്പെട്ടാല്‍ കുടുംബത്തിന് മറ്റു ബാധ്യതകളേതുമില്ലാതെ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT