ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പണമായി പിന്‍വലിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ (Financial Year) നിങ്ങള്‍ പിന്‍വലിക്കുന്ന ആകെ തുക 10 ലക്ഷം രൂപ കടന്നാല്‍ ആ വിവരം ബാങ്കുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, വലിയ തുക കാഷായി കൈകാര്യം ചെയ്യുന്നവര്‍ ഈ നിയമം മനസിലാക്കേണ്ടത് പ്രധാനമാണ്.
പലരും കരുതുന്നതുപോലെ ഇത് ഒറ്റത്തവണ പിന്‍വലിക്കുന്ന തുകയെ അടിസ്ഥാനമാക്കിയല്ല. ഉദാഹരണത്തിന്, ഏപ്രിലില്‍ 2 ലക്ഷം, ഓഗസ്റ്റില്‍ 3 ലക്ഷം, ഡിസംബറില്‍ 5 ലക്ഷം എന്നിങ്ങനെ പിന്‍വലിച്ചാലും ആകെ തുക 10 ലക്ഷം ആകും. സാമ്പത്തിക വര്‍ഷത്തിനിടെ അക്കൗണ്ടില്‍ നിന്നുള്ള മൊത്തം കാഷ് ഇടപാടുകളാണ് അധികൃതര്‍ പരിഗണിക്കുന്നത്.
ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ഇത്തരം ഉയര്‍ന്ന മൂല്യമുള്ള കാഷ് ഇടപാടുകള്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യതയുണ്ട്. ഇത് 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ്' (SFT) സംവിധാനത്തിലൂടെയാണ് നടക്കുന്നത്.
അതെ. ഉയര്‍ന്ന മൂല്യമുള്ള ബാങ്കിങ് ഇടപാടുകള്‍ പാന്‍ (PAN) നമ്പറുമായി ബന്ധിപ്പിക്കും. കാഷ് പിന്‍വലിക്കലുകളും നിക്ഷേപങ്ങളും പാന്‍ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയും ആവശ്യമായ വിവരങ്ങള്‍ ആദായനികുതി വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.
അല്ല. 10 ലക്ഷം കവിയുന്ന കാഷ് പിന്‍വലിക്കല്‍ മാത്രം കാരണം ആദായനികുതി അന്വേഷണം തുടങ്ങില്ല. കാരണം, നിങ്ങള്‍ പിന്‍വലിക്കുന്നത് നിങ്ങളുടെ സ്വന്തം പണമാണ്; അത് വരുമാനമായി കണക്കാക്കുന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നികുതി വകുപ്പിന്റെ ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്.
പ്രഖ്യാപിത വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതില്‍ പണം പിന്‍വലിക്കല്‍ നടത്തുകയോ, പിന്‍വലിച്ച പണം വീണ്ടും വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ, സാമ്പത്തിക ഇടപാടുകളും വരുമാന രേഖകളും തമ്മില്‍ പൊരുത്തക്കേട് കാണിക്കുകയോ ചെയ്താല്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ട്.
ബാങ്കുകള്‍ നല്‍കുന്ന എസ്.എഫ്.ടി റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആദായനികുതി റിട്ടേണ്‍ (ITR), വാര്‍ഷിക വിവര സ്റ്റേറ്റ്‌മെന്റ് (AIS), ടി.ഡി.എസ് വിവരങ്ങള്‍, മറ്റ് സാമ്പത്തിക രേഖകള്‍ എന്നിവയും ചേര്‍ത്താണ് വകുപ്പിന്റെ പരിശോധന. അതിനാല്‍ കാഷ് ഇടപാടുകള്‍ നിങ്ങളുടെ ഔദ്യോഗിക വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നത് പ്രധാനമാണ്.
10 ലക്ഷം കവിയുന്ന കാഷ് പിന്‍വലിക്കല്‍ കുറ്റമല്ല. എന്നാല്‍ വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ അത് ആദായനികുതി വകുപ്പിനെ അറിയിക്കുമെന്ന കാര്യം മറക്കരുത്. വരുമാന രേഖകളും ബാങ്ക് ഇടപാടുകളും തമ്മില്‍ വ്യക്തതയും പൊരുത്തപ്പെടലും നിലനിര്‍ത്തിയാല്‍ അനാവശ്യമായ നികുതി സംശയങ്ങളും അന്വേഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine