(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)
ചെറു നിക്ഷേപങ്ങളിലൂടെ മികച്ച സമ്പാദ്യം നേടാനുള്ള മാര്‍ഗമായി പലരും എസ്ഐപികളെയാണ് തെരഞ്ഞെടുക്കുന്നത്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ നിക്ഷേപിക്കുന്ന പണം വലിയൊരു തുകയിലേക്ക് അഥവാ ഭാവിയില്‍ നേട്ടം നല്കുന്ന വിവധ ഫണ്ടുകളിലേക്ക് സമാഹരിക്കുന്നതിനാല്‍ എസ്ഐപികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ പെട്ടെന്നൊരു നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എസ്ഐപികള്‍ മികച്ച ഒരു ഓപ്ഷന് ആകണമെന്നില്ല. വരുമാനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന ഒരു തുകയില്‍ ചെറിയൊരു ഭാഗം എസ്.ഐ.പി. എന്ന ദീര്‍ഘകാല നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള എസ്ഐപിയുടെ കണക്കുകള്‍ തെളിയിക്കുന്നത്.
എങ്ങനെയാണ് എസ്ഐപി നിക്ഷേപത്തെ കാണേണ്ടത്. എപ്പോഴാണ് നിക്ഷേപ പോര്‍ട്ട് ഫോളിയോ പരിശോധിക്കേണ്ടത്, എപ്പോഴാണ് പണം പിന്‍വലിക്കേണ്ടത് എന്ന കാര്യങ്ങളില്‍ പലര്‍ക്കും അവ്യക്തതയാണ്. എപ്പോഴാണ് എസ്ഐപികള്‍ പിന്‍വലിക്കേണ്ടതെന്ന ആശങ്ക മാറ്റിത്തരുന്നതാണ് ഇന്നത്തെ ധനം മണി ടോക്. കേള്‍ക്കാം.
കഴിഞ്ഞ ആഴ്ച യിലെ മണി ടോക് കേൾക്കാം : Money Tok : സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍
Read DhanamOnline in English
Subscribe to Dhanam Magazine