Podcast

EP39- ഗ്രാമഫോണ്‍ സി ഡികള്‍ക്ക് വഴിമാറിയില്ലേ! പേടിക്കേണ്ട, വരൂ പൊളിച്ചെഴുതാം നിങ്ങളുടെ ബിസിനസ്!

ശക്തമായ മലവെള്ളപാച്ചിലില്‍ മരങ്ങള്‍ കടപുഴകി വീഴും പോലെ ഗ്രാമഫോണിന്റേയും റെക്കോര്‍ഡിന്റെയും ബിസിനസ് ഇല്ലാതെയായി മാറി.... കേള്‍ക്കൂ, ഡോ. സുധീര്‍ ബാബു എഴുതിയ മറ്റൊരു ബിസിനസ് തന്ത്രം.

Dhanam News Desk

നായകന്‍ നായികയുടെ കണ്ണുകളിലേക്ക് നോക്കുന്നു. അവള്‍ പ്രേമപരവശയായി നില്‍ക്കുകയാണ്. നായകന്‍ മെല്ലെ നടന്ന് ഗ്രാമഫോണിനടുത്തെത്തി അത് പ്രവര്‍ത്തിപ്പിക്കുന്നു. മുറിയില്‍ സംഗീതം ഒഴുകി പരക്കുമ്പോള്‍ നായകന്‍ നായികയുടെ അടുത്തെത്തി അവളുടെ കരം കവരുന്നു. രണ്ട് പേരും കൂടി സംഗീതത്തിന്റെ താളത്തിനൊത്ത് ചുവട് വെയ്ക്കുന്നു. പഴയകാല സിനിമകളില്‍ ഇത്തരമൊരു രംഗം കാണാത്തവര്‍ വിരളമായിരിക്കും.

വീടുകളിലേക്ക് സംഗീതം കൊണ്ട് വന്നത് ഗ്രാമഫോണുകള്‍ ആയിരുന്നു. ഗ്രാമഫോണുകളില്‍ ഉപയോഗിച്ചിരുന്നത് വലിയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ ആയിരുന്നു. ഗ്രാമഫോണുകളും റെക്കോര്‍ഡുകളും ഇന്നും പല വീടുകളിലും കാണാം, സംഗീതം കേള്‍ക്കാനല്ല മറിച്ച് അലങ്കാര വസ്തുവായി. 1982 ല്‍ സോണി സി ഡി (Compact Disc) കണ്ടുപിടിച്ചതോട് കൂടി ഗ്രാമഫോണുകളുടെ സുവര്‍ണ്ണകാലം അസ്തമിച്ചു. വലിയ ഫയലുകള്‍ റെക്കോര്‍ഡ് ചെയ്യാനും സൂക്ഷിക്കാനും സി ഡികള്‍ക്ക് സാധിച്ചതോട് കൂടി ഗ്രാമഫോണുകള്‍ വിട പറഞ്ഞു.

സി ഡിയുടെ കണ്ടുപിടുത്തം വിപണിയെ പൊളിച്ചെഴുതി പുതിയൊരു വിപ്ലവം സൃഷ്ടിച്ചു. വിപണിയിലേക്കുള്ള സി ഡിയുടെ വരവ് പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രാമഫോണുകളേയും റെക്കോര്‍ഡുകളേയും തുടച്ചുനീക്കി. സി ഡികള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ പ്ലെയറുകള്‍ വിപണിയിലേക്ക് പ്രവഹിച്ചു. ശക്തമായ മലവെള്ളപാച്ചിലില്‍ മരങ്ങള്‍ കടപുഴകി വീഴും പോലെ ഗ്രാമഫോണിന്റേയും റെക്കോര്‍ഡിന്റെയും ബിസിനസ് ഇല്ലാതെയായി മാറി. കേള്‍ക്കാം ഡിസ്പ്റ്റീവ് ബിസിനസുകളുടെ കഥ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT