Podcast

EP38- നിങ്ങളുടെ ഉല്‍പ്പന്നത്തിനുണ്ടോ യുണിക് സെല്ലിംഗ് പ്രൊപ്പോസിഷന്‍?

സാഡില്‍ബാക്ക് ലതര്‍ പരസ്യം ചെയ്യുന്നത് ഇങ്ങിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിങ്ങളെക്കാളും ആയുസുണ്ടെന്ന്. അതാണ് USP യുടെ ഗുണം. പോഡ്കാസ്റ്റ് കേള്‍ക്കൂ. നിങ്ങള്‍ക്കും കൊണ്ടുവരാം ഇങ്ങനെയുള്ള ബ്രാന്‍ഡ് സെല്ലിംഗ്

Dhanam News Desk

'നിങ്ങള്‍ മരിച്ചാലും ഈ ഉല്‍പ്പന്നങ്ങള്‍ നിലനില്‍ക്കും'' ഒരു കമ്പനി ഇത്ര ധൈര്യത്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഉല്‍പ്പന്നത്തിലുള്ള അവരുടെ ആത്മവിശ്വാസം നിങ്ങളെ ഞെട്ടിക്കും. എത്ര ശക്തമായാണ് അവര്‍ ആ സന്ദേശം ഉപഭോക്താക്കളിലേക്ക് നല്‍കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ആര്‍ക്കു കഴിയും? സാഡില്‍ബാക്ക് ലതര്‍ (Saddleback Leather) പരസ്യം ചെയ്യുന്നത് ഇങ്ങിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിങ്ങളെക്കാളും ആയുസുണ്ടെന്ന്. വെറുതെ പറയുക മാത്രമല്ല നൂറു വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നു. എതിരാളികളുടെ ഉല്‍പ്പന്നങ്ങളെക്കാളും എന്തുകൊണ്ട് തങ്ങള്‍ മികച്ചു നില്‍ക്കുന്നുവെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങിനെയാണ് നിര്‍മ്മിക്കുന്നതെന്നുള്ള വീഡിയോ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT