Podcast

EP21-മുകേഷ് അംബാനിയുടെ 20 വര്‍ഷങ്ങള്‍ അനില്‍ അംബാനിയുടേയും

മുകേഷ് അംബാനിക്കൊപ്പം ഇതേ കാലയളവില്‍ റിലയന്‍സിന്റെ വൈസ് ചെയര്‍മാനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായി അനില്‍ അംബാനിയും ചുമതലയേറ്റിരുന്നു

Amal S

2022 ഡിസംബര്‍ അവസാനം ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം ഒരേപോലെ കവര്‍ ചെയ്ത ഒരു വാര്‍ത്തയുണ്ട്. റിലയന്‍സിൻ്റെ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായുള്ള മുകേഷ് അംബാനിയുടെ 20 വര്‍ഷങ്ങള്‍. ഇന്ത്യന്‍ ബിസിനസ് ലോകത്തെ അതികായനായിരുന്ന അച്ഛന്‍ ധിരൂഭായി അംബാനിയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് 2002ല്‍ ആണ് മുകേഷ് അംബാനി തന്റെ 45ആം വയസില്‍ റിലയന്‍സിന്റെ ചെയര്‍മാനാവുന്നത്. മുകേഷ് അംബാനിക്കൊപ്പം ഇതേ കാലയളവില്‍ റിലയന്‍സിന്റെ വൈസ് ചെയര്‍മാനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ഒരാളുണ്ട്. ധിരുബായിയിയുടെയും കോകിലബെന്നിന്റെയും ഇളയ മകന്‍ അനില്‍ അംബാനി. വര്‍ഷങ്ങള്‍ക്കിപ്പുറം എണ്ണിപ്പറയാന്‍ പരാജയങ്ങള്‍ മാത്രമുള്ള അനില്‍ അംബാനിയെ കുറിച്ചാണ് ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT