Podcast

EP11- ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം, കേള്‍ക്കാം ദി ഗ്രേറ്റ് ഡിപ്രഷന്‍

ഇക്കാലഘട്ടത്തിലാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉപ്പ് നിയമ ലംഘനമൊക്കെ നടക്കുന്നത്. ഗ്രേറ്റ് ഡിപ്രഷന്റെ സമയത്ത് ബ്രിട്ടണ്‍ സ്വീകരിച്ച നയങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചു

Amal S

കോവിഡും അതിന് പിന്നാലെയെത്തിയ റഷ്യയുടെ യുക്രെയ്ന്‍ ആക്രമണവും ലോക രാജ്യങ്ങളെ തള്ളിവിട്ടത് സമീപ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിച്ച് രൂപയെ പിടിച്ചു നിര്‍ത്താന്‍ നമ്മുടെ സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് മറ്റ് രാജ്യങ്ങളിലും നടക്കുന്നത്.

വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമോ എന്ന ആശങ്ക പലരില്‍ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ്. 1929ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച ഗ്രേറ്റ് ഡിപ്രഷന്റെ കാരണങ്ങള്‍ പലതായിരുന്നു. അതിന് തുടക്കം കുറിച്ചതാകട്ടെ Black Tuesday എന്നറിയപ്പെടുന്ന 1929 ഒക്ടോബര്‍ 29ലെ ഓഹരി വിപണിയുടെ തകര്‍ച്ചയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT